Gold Smuggling Case : `സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും, എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ`; സ്വർണ്ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കെ ടി ജലീല്‍
എല്ലാ ഗൂഢാലോചനകളും ഉടൻ പുറത്ത് വരുമെന്നും, സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
Kochi : സ്വർണ്ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതികരണവുമായി കെടി ജലീൽ രംഗത്തെത്തി. ഫേസ്‌ബുക്കിൽ പങ്ക് വെച്ച കുറിപ്പിലൂടെയാണ് കെടി ജലീൽ തന്റെ പ്രതികരണം അറിയിച്ചത്. സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും.
എന്തൊക്കെയായിരുന്നു പുകിൽ? എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൽ നടത്തിയ ഒരു അഭിമുഖത്തിൽ തനിക്ക് കെ ടി ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഈ അഭിമുഖം പങ്ക് വെച്ച് കൊണ്ടാണ് കെടി ജലീൽ പ്രതികരിച്ചത്. എല്ലാ ഗൂഢാലോചനകളും ഉടൻ പുറത്ത് വരുമെന്നും, സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും.
എന്തൊക്കെയായിരുന്നു പുകിൽ?
എന്റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.
സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അത്കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.
കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!!!
ALSO READ: നിയമനം നേടിത്തന്നത് ശിവശങ്കർ, രാജിവച്ചതും ശിവശങ്കർ പറഞ്ഞിട്ടെന്ന് സ്വപ്ന സുരേഷ്
സ്വർണക്കടത്ത് കേസിലെ പ്രതി ശിവശങ്കർ ഐഎഎസിനെതിരെ തുറന്നടിച്ച് കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. മൂന്ന് വർഷമായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഏറ്റവും അടുത്ത ഭാഗമാണെന്നും തങ്ങൾ തമ്മിൽ അനൗദ്യോഗിക കാര്യങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ള എന്നും സ്വപ്ന മാധ്യമങ്ങളോടായി പറഞ്ഞിരുന്നു.
ശിവശങ്കറിന്റെ ആത്മക്കഥ അശ്വാത്ഥാമാവ് വെറുമൊരു ആനയുടെ പശ്ചാത്തലത്തിലാണ് സ്വപ്ന ശിവശങ്കറിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചിരിക്കുന്നത്. താനും ഒരു ആത്മക്കഥ എഴുതിയാൽ ശിവശങ്കറിന്റെ ഒരുപാട് രഹസ്യങ്ങൾ പുറത്ത് വരുമെന്നും സ്വപ്ന പറഞ്ഞു.
ഐടി വകുപ്പിൽ തനിക്ക് ലഭിച്ചത് ഒരു അഭിമുഖം പോലുമില്ലാതെ ഒറ്റ ഫോൺ വിളിയിലൂടെയാണ്. തന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ആൾക്ക് ഇക്കാര്യം അറിയില്ല എന്ന് പറയാൻ എങ്ങനെ സാധിക്കുന്നു എന്ന് സ്വപ്ന മാധ്യമങ്ങളോടായി പറഞ്ഞു.
അതേസമയം താൻ ശിവശങ്കറിന് ഐഫോൺ മാത്രമല്ല സമ്മാനമായി നൽകിട്ടുള്ളത്, നിരവധി സാധനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഐഫോൺ മാത്രം നൽകി ചതിച്ചു എന്ന് പറയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് സ്വപ്ന പറഞ്ഞു. അങ്ങനെ ഒരു ഫോൺ കൊടുത്ത് അദ്ദേഹത്തെ ചതിക്കേണ്ട ആവശ്യം തനിക്കില്ല എന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...