Gold Smuggling Case: പ്രതികളുടെ ജാമ്യ ഹർജി NIA കോടതി പരിഗണിക്കും
കൊച്ചിയിലെ NIA കോടതിയാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്.
കൊച്ചി: സ്വർണക്കടത്ത് കേസിൽ (Gold Smuggling Case) സ്വപ്ന സുരേഷ് അടക്കമുള്ള 9 പ്രതികൾ സമർപ്പിച്ച ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ NIA കോടതിയാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്.
പ്രതികളുടെ പ്രധാന വാദം എന്നുപറയുന്നതു NIA നൽകിയ കുറ്റപത്രത്തിൽ തങ്ങൾക്കെതിരെ കാര്യമായ ഒരു കണ്ടെത്തലും ഇല്ലെന്നാണ്. മാത്രമല്ല കേസിൽ UAPA നിലനിർത്താനുള്ള തെളിവുകളൊന്നും ഇല്ലെന്നും ഇത് കസ്റ്റംസ് കേസ് മാത്രമാണെന്ന് ഹൈക്കോടത്തി വ്യക്തമാക്കിയിട്ടുണ്ടെന്നുംപ്രതികൾ കോടതിയെ അറിയിച്ചിട്ടുണ്ട്.
Also Read: Gold Smuggling Case: സ്വപ്ന- സരിത്ത് മൊഴികളിൽ 4 മന്ത്രിമാർക്ക് കുരുക്ക്
എന്നാൽ അതോന്നുമല്ല കേസ് ഹൈക്കോടതി (High Court) പരിഗണിച്ചിരുന്ന സമയത്തെ സഹചര്യമല്ല ഇപ്പോഴെന്നും അതിൽ നിന്നും അന്വേഷണം ഏറെ മുന്നോട്ടുപോയിയെന്നും എൻഐഎയും കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2020 ജൂലൈ 12 നാണ് സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഐഎ അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ സ്വർണക്കടത്തുമായി (Gold Smuggling Case) ബന്ധപ്പെട്ട് കസ്റ്റംസും, ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...