തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് കേസുമായി  (Gold smuggling case) ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ  ഭാഗമായി  NIA സംഘം സെക്രട്ടറിയേറ്റില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെക്രട്ടറിയേറ്റിലെ സെര്‍വര്‍ റൂമും സിസിടിവി ദൃശ്യങ്ങളുമടക്കം  എന്‍ഐഎ സംഘം പരിശോധിച്ചു. ആവശ്യമായ ദൃശ്യങ്ങള്‍ ഏതെന്ന്  സര്‍ക്കാരിനെ അറിയിക്കുമെന്നും എന്‍ഐഎ സംഘം അറിയിച്ചു.


എന്‍ഐഎ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്‍റെ  നേതൃത്വത്തിലുള്ള  സംഘമാണ് പരിശോധന നടത്തിയത്.  15  പേരടങ്ങിയ എന്‍ഐഎ സംഘമാണ് സെക്രട്ടറിയേറ്റില്‍  എത്തിയിരുന്നത്.  സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. 


ആദ്യം പൊതുഭരണ വകുപ്പിന്‍റെ  സെര്‍വര്‍ റൂമാണ് പരിശോധിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ  ഓഫീസ് ഉള്‍പ്പെട്ട നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിന്‍റെ  പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എന്‍ഐഎ സംഘം പിന്നീട് പരിശോധിച്ചു. തീപിടിത്തം നടന്ന സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലെ വിവരങ്ങളും ശേഖരിച്ചതായാണ് സൂചന


കേസ് അന്വേഷണത്തിന്‍റെ  ഭാഗമായി 2019 ജൂണ്‍ 1  മുതല്‍ 2020 ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നാളത്തെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിലുള്ള സാങ്കേതിക പ്രശ്നം പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് എന്‍ഐഎ സംഘം നേരിട്ടെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.