തിരുവനന്തപുരം:  സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ എത്തി.  തെളിവെടുപ്പിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് സംഘം സെക്രട്ടേറിയറ്റിൽ എത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അസിസ്റ്റന്റ് പ്രോഗ്രാമർ വിനോദിന്റെ  നേതൃത്വത്തിൽ 15 അംഗ സംഘമാണ് പരിശോധന നടത്തിയത്.  സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. 10:15 ഓടെയാണ് സംഘം എത്തിയത്.  തുടർന്ന് സിസിടിവി സർവർ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്.  


Also read: കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ പരക്കെ ആക്രമണം; വെമ്പായത്ത് ഇന്ന് യുഡിഎഫ്‌ ഹര്‍ത്താല്‍


മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് എം. ശിവശങ്കറിന്റെ  ഓഫീസ് ഉൾപ്പെട്ട നോർത്ത് ബ്ലോക്കിലെ  ഓഫീസിന്റെ പലയിടത്തായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എൻഐഎ സംഘം പരിശോധിച്ചു. സ്വപ്ന അടക്കമുള്ളവരുടെ സെക്രട്ടേറിയറ്റ് സന്ദർശനം അടക്കമുള്ള കാര്യങ്ങളുടെ തെളിവിനായിട്ടാണ് ഈ പരിശോധന.  സിസിടിവി ദൃശ്യങ്ങൾ എൻഐഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു എന്നാൽ കില സാങ്കേതിക തട്ടസം ചൂണ്ടിക്കാട്ടി നൽകിയിരുന്നില്ല.പകരം നേരിട്ട് വന്ന് അന്വേഷിക്കാമെന്ന് അറിയിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് സംഘം ഇന്ന് സെക്രട്ടേറിയറ്റിൽ എത്തിയത്.    


അന്വേഷണത്തിന്റെ ഭാഗമായി  2019 ജൂൺ മുതൽ  2020 ജൂലൈ 10 വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.  പ്രോട്ടോക്കോൾ ഓഫീസിലെ തീപിടുത്തമടക്കം വലിയ ചർച്ചയായിരിക്കുന്ന ഏ സമയത്ത് എൻഐഎയുടെ ഈ പരിശോധന നിരണയകമാണ്.