എം ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ശിവശങ്കറിനെതിരെ തനിക്കും ചിലത് പറയാനുണ്ടെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. തനിക്ക് ഐടി വകുപ്പിൽ നിയമനം നേടിത്തന്നത് ശിവശങ്കറാണെന്ന് സ്വപ്ന പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺസുലേറ്റിൽ നിന്ന് രാജി വച്ചതും ശിവശങ്കർ പറഞ്ഞിട്ടാണെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞു. തന്നെ ഈ അവസ്ഥയിൽ ആക്കിയതിൽ ശിവശങ്കറിന് പങ്കുണ്ട്. 3 വർഷത്തിലേറെയായി ശിവശങ്കർ തന്റെ കുടുംബത്തിന്റെ ഭാ​ഗമാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. 


Also Read: M Sivasankar : "സ്വപ്ന ചതിക്കുമെന്ന് കരുതിയില്ല"; "മുഖ്യമന്ത്രിയെ കേസിൽപ്പെടുത്താൻ ശ്രമം നടന്നു"; ശിവശങ്കറിന്റെ ഒളിയമ്പ് ആരെ രക്ഷിക്കാൻ?


ശിവശങ്കർ മാത്രമല്ല താനും ജയിലിൽ കിടന്നിട്ടുണ്ട്. താനും ഒരു ആത്മകഥ എഴുതിയാൽ ശിവശങ്കറിനെ കുറിച്ച് പലതും തനിക്കും എവുതേണ്ടി വരുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.  


Also Read: 'അശ്വത്ഥാമാവ് വെറും ഒരു ആന' - എം.ശിവശങ്കറിന്റെ അനുഭവ കഥ പുറത്തിറങ്ങുന്നു


കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ അനുഭവ കഥ പുസ്തകമായി ഇറങ്ങാൻ പോകുന്നു എന്ന വാർത്ത വന്നിരുന്നു. ഇതിലെ ചില പരാമർശങ്ങൾക്ക് മറുപടി എന്ന രീതിയിലായിരുന്നു സ്വപ്നയുടെ പ്രതികരണം. സ്വപ്നയുടെ നിയമനത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും, ഐ ഫോണ്‍ സമ്മാനിച്ച് സ്വപ്ന തന്നെ ചതിച്ചെന്നുമായിരുന്നു "അശ്വത്ഥാമാവ് വെറും ഒരു ആന" എന്ന പുസ്തകത്തില്‍ പറയുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.