സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ സിപിഎംനെ ലക്ഷ്യമിട്ട് ബിജെപി;സിബിഐ,എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ കളത്തില്‍!
പ്രധാനമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് കേസിനെ വളരെ കര്‍ശനമായി നിരീക്ഷിക്കുകയാണ്,
തിരുവനന്തപുരം/കൊച്ചി:പ്രധാനമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് കേസിനെ വളരെ കര്‍ശനമായി നിരീക്ഷിക്കുകയാണ്,
അന്താരാഷ്ട്ര ബന്ധങ്ങളെ പോലും കാര്യമായി ബാധിക്കുന്ന വിധത്തിലേക്ക് സ്വര്‍ണ്ണക്കടത്ത് കേസ് മാറി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണം.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെ കേസില്‍ ഇടപെട്ട ധനമന്ത്രി പരോക്ഷ നികുതി ബോര്‍ഡില്‍ നിന്ന് വിവരം ശേഖരിക്കുകയും അന്വേഷണം മറ്റേതെങ്കിലും ഏജന്‍സികള്‍ക്ക്
കൈമാറാണോ എന്ന് ആരായുകയും ചെയ്തിരുന്നു,ഇപ്പോള്‍ കസ്റ്റംസ് നടത്തുന്ന കേസ് അന്വേഷണത്തിന്‍റെ ഗതി കേന്ദ്രം നിരീക്ഷിക്കുകയാണ്.
അതേസമയം സ്വര്‍ണ്ണകള്ളക്കടത്തിലൂടെ കിട്ടുന്ന പണം എന്ത് ചെയ്യുന്നു എന്നത് സംബന്ധിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read:Breaking!! സ്വര്‍ണ കടത്ത് കേസ്; അന്വേഷണം CBIയ്ക്ക്, കൊച്ചി കസ്റ്റംസ് ഓഫീസില്‍ CBI സംഘ൦
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം ലഭിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കുന്നതയാണ് വിവരം.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ സിബിഐ സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.നേരത്തെയും സമാനമായ കള്ളക്കടത്ത് നടന്നിട്ടുണ്ട്
എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം,സിനിമാ താരങ്ങള്‍ അടക്കം ഉന്നതരെ എന്‍ഐഎ ചോദ്യം ചെയ്യുന്നതിന് സാധ്യതയുണ്ട്.
പല സിനിമാ താരങ്ങളുടെയും വിദേശ സ്റ്റേജ് ഷോകള്‍ സംബന്ധിച്ച് എന്‍ഐഎ വിവരം തേടിയിട്ടുണ്ട്,സ്വര്‍ണ്ണക്കടത്തിലെ പണം എന്തിന് ഉപയോഗിക്കുന്നു
എന്നതിലാണ് എന്‍ഐഎ യുടെ അന്വേഷണം കേന്ദ്രീകരിക്കുന്നത്.
Also Read:സ്വർണ്ണക്കടത്ത് കേസിൽ ഇടപെട്ട് കേന്ദ്ര൦; വിവരങ്ങള്‍ ആരാഞ്ഞ് നിര്‍മ്മല സീതാരാമന്‍!!
എന്തായാലും കേരളത്തില്‍ രാഷ്ട്രീയമായി സിപിഎം നെ തകര്‍ക്കുന്നതിന് കിട്ടിയ അവസരമായാണ് ബിജെപി നേതൃത്വം ഇതിനെ കാണുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല,
നിലവില്‍ സിപിഎം നേതൃത്വം പ്രതിരോധത്തില്‍ ആണെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട് ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം
സിപിഎം നെ കടുത്ത പ്രതിസന്ധിയില്‍ ആക്കുമെന്നാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍,എന്തായാലും അന്വേഷണം അടക്കം ഒരു കാര്യത്തിലും വിട്ട് വീഴ്ച്ച
വേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍,ബിജെപി ദേശീയ വക്താവ് സംബിത് പത്ര കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപെട്ട് ട്വീറ്റ് ചെയ്തത് ബിജെപിയുടെ സമീപനം വ്യക്തമാക്കുന്നതാണ്.
,