കൊച്ചി:സ്വര്‍ണ്ണകടത്ത് കേസില്‍ ബെംഗളുരുവില്‍ അറസ്റ്റിലായ സ്വപ്നയേയും സന്ദീപിനേയും കേരളത്തില്‍ എത്തിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരെ ഇനി വിശദമായി എന്‍ഐഎ ചോദ്യം ചെയ്യും. കേസില്‍ വന്‍ കണ്ണികള്‍ ഇനിയുമുണ്ടെന്നാണ് എന്‍ഐഎ യുടെ വിലയിരുത്തല്‍,സ്വര്‍ണ്ണം വരുന്നത് ആര്‍ക്ക് വേണ്ടി, ആരൊക്കെയാണ് കള്ളക്കടത്ത് 


സംഘത്തില്‍ ഉള്ളത്,ഇവരുടെ മറ്റ് ബന്ധങ്ങള്‍ എന്നിവയൊക്കെ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.


 


സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് ഉള്ള പങ്കും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്,സ്വര്‍ണ്ണം കടത്തുന്നത് തീവ്രവാധസംഘടനകളുടെ ഫണ്ടിങ്ങിന് വേണ്ടിയാണ് 
എന്നത് സംബന്ധിച്ചും ചില വിവരങ്ങള്‍ എന്‍ഐഎ യ്ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ യുഎഇ യുടെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായങ്ങളും 
കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് വരുത്തിയിട്ടും ഉണ്ട്.നിലവിലെ സാഹചര്യത്തില്‍ സ്വപ്നയിലും സന്ദീപിലും അന്വേഷണം ഒതുങ്ങില്ല എന്ന് വ്യക്തം.


Also Read:'സ്വര്‍ണം ഉപയോഗിച്ചത് മെറ്റല്‍ കറന്‍സിയായി, സിനിമാ നിർമ്മാതാക്കൾക്കും കറൻസി നൽകി'


കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിനായി സിആര്‍പിഎഫിന്റെ സഹായവും ഉണ്ടാകും.കൂടുതല്‍ സ്ഥലങ്ങളില്‍ റെയ്ഡുകള്‍ ഉണ്ടാകും,കഴിഞ്ഞ ദിവസം തന്നെ 
തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിന് ആവശ്യമായ സുരക്ഷ നല്‍കുന്നതിന് സിആര്‍പിഎഫിന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.


തിരുവനന്തപുരം,കോഴിക്കോട് മേഖലകളില്‍ കൂടുതല്‍ റെയ്ഡുകള്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപെട്ട് ഉണ്ടാകും,തീവ്രവാദ ബന്ധമുള്ള 
ചിലരെ ഈ കേസുമായി ബന്ധപെട്ട് എന്‍ഐഎ നിരീക്ഷിക്കുന്നതയാണ് വിവരം.