ന്യൂഡല്‍ഹി:സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലാപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹം എന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരന്‍,ഭരണ സംവിധാനത്തിലെ ഉന്നതനായ ഒരു വ്യക്തിക്ക് ഈ കേസുമായുള്ള 
ബന്ധം പുറത്ത് വന്നിട്ടും കൈകഴുകി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.


സ്വര്‍ണ്ണക്കടത്ത് സംഭവവുമായി ബന്ധമുള്ള എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് 
കേന്ദ്രമന്ത്രി പറഞ്ഞു.


Also Read:സ്വര്‍ണ്ണക്കടത്ത് കേസ്;പാര്‍ട്ടി ഉന്നതന്‍റെ പുത്രനെതിരെയും ആരോപണം!


 


കേസില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി,പ്രതികളെ സംരക്ഷിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവരെയും നിയമത്തിന് മുന്നില്‍ 
കൊണ്ട് വരാന്‍ നടപടിയുണ്ടാകും എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.


ഈ കേസില്‍ മുഖ്യമന്ത്രിയും സര്‍ക്കാരിന്‍റെ ഏജന്‍സികളും എന്ത് ചെയ്യുന്നുവെന്നാണ് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയേണ്ടത് എന്ന് കേന്ദ്രമന്ത്രി 
പറഞ്ഞു


Also Read:സ്വർണ്ണക്കടത്ത്;മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കെ.സുരേന്ദ്രൻ


 


 


മുഖ്യമന്ത്രി ഐടി വകുപ്പിലെ ഒരു ജീവനക്കാരിയാണ് സ്വര്‍ണ്ണം കടത്ത് കേസിലെ പ്രതിയായിരിക്കുന്നത്.
അത് മുഖ്യമന്ത്രി മാറച്ച് വെയ്ക്കുകയാണ് എന്നും കേന്ദ്രമന്ത്രി പറയുന്നു, ഒരു കരാര്‍ ജീവനക്കാരി മാത്രമായിട്ടുള്ള ഈ സ്ത്രീ എങ്ങനെ 
സംസ്ഥാന സര്‍ക്കാരിന്റെ പൊതു പരിപാടികളുടെ മുഖ്യ സംഘാടകയും നടത്തിപ്പ് കാരിയും ആയി മാറിയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ശിവശങ്കറിന്റെ ദുര്‍നടപ്പിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ രഹസ്യന്വേഷണ വിഭാഗം വിവരം നല്‍കിയില്ലെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പിടിപ്പുകേട്
അല്ലേ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.