തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അടക്കം നിരവധി അന്വേഷണ  ഏജന്‍സികള്‍   തിരയുന്ന സ്വപ്ന  സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച രാത്രി ഓണ്‍ലൈനിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി എന്ന് പരിഗണിക്കും എന്നത് ഹൈക്കോടതി ഇന്ന്  തീരുമാനിക്കും. 


അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നയ്ക്ക്  വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നാല് ദിവസമായി ഒളിവിലാണ് സ്വപ്‌ന സുരേഷ്.


അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ സൂത്രധാര  സ്വപ്നയെ സര്‍ക്കാര്‍ വീടുകളിലും തിരയണം എന്ന  ആവശ്യവുമായി NDA നേതാവ്   പിസി തോമസ് അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്.


Also read:  സ്വര്‍ണ്ണക്കടത്ത് കേസ്;''സ്വപ്നയെ സർക്കാർ വീടുകളിലും തെരയണം''


കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.
UAE കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക്  ബാഗേജിൽനിന്നാണ്  30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക്  ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്‍റെ  അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ  അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കോൺസുലേറ്റിലെ മുന്‍ പി.ആർ.ഒ. എന്നറിയപ്പെട്ടിരുന്ന സരിതിനെ  കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.


Also read: സ്വര്‍ണക്കടത്ത്: UAE കോണ്‍സുലേറ്റ് സ്റ്റാഫ് അറ്റാഷെയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ്...!!


സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.  യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നത് ഇതാദ്യമാണ്.


യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ പരിശോധിച്ചതിൽ 15 കോടി വിലമതിക്കുന്ന 30 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാർഗോ ഫ്ലൈറ്റിലാണ് ദുബൈയിൽ നിന്ന് പാഴ്സൽ എത്തിയത്. പല രൂപത്തിലാക്കിയ സ്വർണമാണ് കണ്ടെടുത്തിട്ടുള്ളത്.