ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകള്‍ പുതുക്കി ഇന്ന് ദുഃഖവെള്ളി
ക്രിസ്തുവിന്‍റെ കാല്‍വരി യാത്രയും പീഡനാനുഭവവും കുരിശുമരണവും ഓര്‍മ്മിച്ചാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈ ദിനം ആചരിക്കുന്നത്.
പീഡാനുഭവ സ്മരണകളിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജിവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.
ക്രിസ്തുവിന്‍റെ കാല്‍വരി യാത്രയും പീഡനാനുഭവവും കുരിശുമരണവും ഓര്‍മ്മിച്ചാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈ ദിനം ആചരിക്കുന്നത്. വേർതിരിവിന്‍റെ മതിലുകൾ പിശാചിന്‍റെ സൃഷ്ടിയാണെന്ന് കര്‍ദ്ദിനാള്‍ മാർക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.
എല്ലാ ക്രൈസ്‌തവ ദേവാലയങ്ങളിലും പ്രത്യേക തിരുക്കർമങ്ങളും പരിഹാര പ്രദക്ഷിണവും നടക്കും. രാവിലെ ഏഴിനു സംയുക്ത കുരിശിന്റെ വഴി പാളയം കത്തീഡ്രലിൽ നിന്നാരംഭിച്ച് ഫ്ലൈ ഓവർ വഴി തിരിച്ചെത്തി സമാപിക്കും.
യേശുവിന്‍റെ മൃതദേഹത്തിന്‍റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ ചടങ്ങ് ദുഃഖ വെള്ളിയുടെ ഭാഗമായി ഇന്ന് പള്ളികളില്‍ നടക്കും. രാത്രി കല്ലറയില്‍ അടക്കം ചെയ്യുന്നതിന്‍റെ പ്രതീകമായി രൂപം പെട്ടിയില്‍ അടച്ചശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ അവസാനിക്കുക.
സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ഇന്ന് വിശ്വാസികൾ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.
അശാന്തി സൃഷ്ടിക്കുക പിശാചിന്‍റെ ജോലിയാണാണെന്നും മതത്തിന്‍റെയും സമുദായത്തിന്‍റെയും പേരിൽ വേർതിരിവ് സൃഷ്ടിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ മാർക്ലീമിസ് കാതോലിക്ക ബാവ തിരുവനന്തപുരത്ത് പറഞ്ഞു.