തിരുവനന്തപുരം: ബിരുദ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്ന സ്കോളർഷിപ്പിന് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. മുഖ്യമന്ത്രിയുടെ 10 ഇനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in എന്ന പോർട്ടലിലൂടെ  ഫെബ്രുവരി 21 മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2020-21 അധ്യയന വർഷം അവസാന വർഷ ഡിഗ്രി ബിരുദ പരീക്ഷ പാസായവരിൽ നിന്നും പരീക്ഷയിൽ ലഭിച്ച ആകെ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് അർഹരെ തെരഞ്ഞെടുക്കുന്നത്.


സംസ്ഥാനത്തെ 14 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽനിന്നും 2020-21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും 75 ശതമാനത്തിന് മുകളിൽ മാർക്കുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം. ബിരുദ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്ന സമയത്ത് അപ്ലോഡ് ചെയ്യണം.


വിശദവിവരങ്ങൾക്ക്: ഗോകുൽ ജി. നായർ- 9746969210,അനീഷ് കുമാർ വൈ.പി- 7907052598, അഭിജിത്ത്. എ.എസ്- 6238059615,ഇ-മെയിൽ ഐ.ഡി: cmscholarshipdce@gmail.com.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.