തിരുവനന്തപുരം: കേരളത്തിലെവിടെയും 16 മണിക്കൂറിനുളളിൽ സാധനങ്ങളെത്തിക്കുന്ന കെഎസ്ആർടിസി കൊറിയർ സർവീസിന് തുടക്കമായി. കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസുമായി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. തുടക്കത്തിൽ 55 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുജനങ്ങൾക്ക് തൊട്ടടുത്തുളള ഡിപ്പോകളിൽ നിന്ന് കൊറിയർ കൈപ്പറ്റാവുന്ന രീതിയിൽ കൊറിയർ സംവിധാനം പ്രവർത്തിക്കും. കേരളത്തിന് പുറമെ ബെംഗളൂരു, മൈസൂരു, തെങ്കാശി, കോയമ്പത്തൂർ, നാഗർകോവിൽ തടങ്ങിയ ഡിപ്പോകളിലേക്കും പ്രാരംഭ ഘട്ടത്തിൽ കൊറിയർ സർവീസ് നടത്തും. കെഎസ്ആർടിസി ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസിൽ തന്നെയാണ് കൊറിയർ സർവീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്. 


ALSO READ: അരിക്കൊമ്പനൊടുള്ള സ്നേഹം മൂത്ത് 8 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ച് ആരാധകന്‍


നഗരങ്ങളിലും ദേശീയപാതയ്ക്ക് സമീപത്ത് പ്രവർത്തിക്കുന്ന 15 ഡിപ്പോകളിലെ കൊറിയർ സർവീസും 24 മണിക്കൂറും പ്രവർത്തിക്കും. മറ്റ് ഡിപ്പോകളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയാകും പ്രവർത്തിക്കുക. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഫ്രൈാഞ്ചൈസികളും അനുവദിക്കും. നിലവിലുളള കൊറിയർ സർവീസ് കമ്പനികൾക്കും കെഎസ്ആർടിസിയുടെ കൊറിയർ സംവിധാനം പ്രയോജനപ്പെടുത്താം. 


200 കിലോമീറ്റർ പരിധിയിൽ 25 ഗ്രാം പാഴ്‌സലിന് 30 രൂപയാണ് ചാർജ്. 50 ഗ്രാം 35 രൂപ, 75 ഗ്രാം 45 രൂപ, 100 ഗ്രാം 50 രൂപ, 250 ഗ്രാം 55 രൂപ, 500 ഗ്രാം 65 രൂപ, ഒരു കിലോ 70 രൂപ എന്നിങ്ങനെയാണ് നിരക്ക്. 200, 400, 600, 800, 800 കിലോമീറ്ററിന് മുകളിൽ എന്നിങ്ങനെ തരം തിരിച്ചാണ് ചാർജ് ഈടാക്കുന്നത്.  


കൊറിയർ അയക്കാനുളള സാധനങ്ങൾ പാക്ക് ചെയ്ത് കൃത്യമായ മേൽവിലാസത്തോടെ ഡിപ്പോകളിൽ എത്തിക്കണം. അയക്കുന്ന ആളിനും പാഴ്‌സൽ സ്വീകരിക്കുന്ന ആളിനും അപ്‌ഡേറ്റുകൾ മെസേജായി ലഭിക്കും. പാഴ്‌സൽ സ്വീകരിക്കാൻ, സാധുതയുളള തിരിച്ചറിയൽ കാർഡുമായി നേരിട്ടെത്തി പരിശോധനകൾക്ക് ശേഷം സ്വീകരിക്കാൻ കഴിയും. മൂന്ന് ദിവസത്തിനുളളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയർ സർവീസിനെക്കാൾ നിരക്ക് കുറവാണെന്നതും വേഗത്തിൽ കൊറിയർ ആവശ്യക്കാരിലേക്ക് എത്തും എന്നതിനാലുമാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് സ്വീകാര്യതയേറുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.