കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ച് ആളുകൾ പല അപകടങ്ങളിലും ചെന്ന് ചാടുന്ന വാർത്ത നമ്മൾ കേൾക്കാറുണ്ട്. പല‌‌രും തലനാരിഴയ്ക്ക് അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുമുണ്ട്. അത്തരത്തിൽ വീണ്ടും ​ഗൂ​ഗിൾ മാപ്പിന്റെ നിർദ്ദേശം അനുസരിച്ച് പോയ ടൂറിസ്റ്റ് സംഘവും അപകടത്തിൽ പെട്ടു. ​ഗൂ​ഗിൾ നോക്കി വാഹനമോടിച്ചെത്തിയ ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ച് നേരെ ചെന്ന് വീണത് തോട്ടിലേക്കാണ്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ അപകടമാണ് ഒഴിവായത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച കടുത്തുരുത്തി കുറുപ്പന്തറ കടവിലാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കർണാടകയിൽ നിന്നുള്ള കുടുംബം മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. യാത്ര തുടങ്ങിയത് മുതല്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവർ സഞ്ചരിച്ചത്. എന്നാൽ കടവ് ഭാഗത്തെത്തിയപ്പോള്‍ നേരേ മുന്നോട്ട് പോകാനാണ് ​ഗൂ​ഗിൾ മാപ്പിൽ നിന്ന് ലഭിച്ച നിർദേശം. ഇതോടെ അവിടെയുണ്ടായിരുന്ന കൊടുംവളവ് നോക്കാതെ ഡ്രൈവര്‍ കാർ മുന്നോട്ടെടുത്തു. 


Also Read: ഓഫ് റോഡ് റേസ്; ജോജു ജോർജിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്, ലൈസൻസ് റദ്ദാക്കാനും സാധ്യത


 


കാർ മുന്നോട്ട് വരുന്നത് കണ്ട് നോക്കി നില്‍ക്കുകയായിരുന്ന നാട്ടുകാര്‍ വിളിച്ചു കൂവിയപ്പോഴേക്കും കാര്‍ സമീപത്തെ തോട്ടിലേക്ക് ചാടിയിരുന്നു. ഫോര്‍ച്യൂണര്‍ കാര്‍ ആണ് അപകടത്തിൽപെട്ടത്. മഴ ശക്തമായതിനാല്‍ തോട്ടില്‍ നല്ല വെള്ളവും ഉണ്ടായിരുന്ന സമയമായിരുന്നു. അപകടം കണ്ട് ഓടികൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കുട്ടികളും കാറിലുണ്ടായിരുന്നു. തുടര്‍ന്ന് കാര്‍ തള്ളി കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 


പിന്നീട് ലോറി ഉപയോഗിച്ച് കെട്ടി വലിച്ചാണ് തോട്ടില്‍ നിന്നും കാര്‍ കരയ്‌ക്കെത്തിച്ചത്. മറ്റ് തകരാറൊന്നും സംഭവിക്കാതിരുന്നതിനാൽ ഇവര്‍ അതേ കാറില്‍ തന്നെ യാത്ര തുടർന്നു. ഇവിടെ ഇതിന് മുമ്പും ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. അപകടങ്ങള്‍ സ്ഥിരമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താല്‍കാലികമായി ചങ്ങലയിട്ട് വഴി അടച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.