കോട്ടയം: കോട്ടയം: രണ്ടില ചിഹ്നവും  പാര്‍ട്ടിയുടെ  പേരും കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കേന്ദ്ര  തിരഞ്ഞെടുപ്പ് കമ്മീഷന്‍  ഉത്തരവ് പുറപ്പെടുവിച്ചിരുന്നു...


COMMERCIAL BREAK
SCROLL TO CONTINUE READING

പി ജെ ജോസഫ് - ജോസ് കെ മാണി (Jose K Mani)  വിഭാഗങ്ങള്‍ നല്‍കിയ പരാതിയിന്‍മേലാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഇതോടെ രണ്ടില ചിഹ്നത്തിന്‍റെ   പേരില്‍  ജോസ്  കെ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും തമ്മില്‍ ഏറെ നാളുകളായി നടന്നു വന്നിരുന്ന  തര്‍ക്കങ്ങള്‍ക്ക് ഏറെക്കുറെ വിരാമമായി എങ്കിലും അത് അടുത്ത തലത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. 


എന്നാല്‍,  ചിഹ്നവും  പാര്‍ട്ടിയുടെ  പേരും അനുവദിച്ചു കിട്ടിയതോടെ  കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഒപ്പം കൂട്ടാന്‍ ഇരു മുന്നണികളും നീക്കം സജീവമാക്കിയിരിയ്ക്കുക യാണ്. എന്നാല്‍, ജോസ് കെ മാണിയാകട്ടെ   "ഡിമാന്‍ഡ്" വര്‍ദ്ധിച്ചതോടെ വില പേശല്‍ തന്ത്രവുമായി പിടി കൊടുക്കാതെ നില്‍ക്കുകയാണ്... 


കേന്ദ്ര  തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്നം അനുവദിച്ച് നൽകിയതോടെ കേരള കോൺഗ്രസ് എമ്മിന്‍റെ കാര്യത്തിൽ  UDF നേതൃത്വം സ്വരം മാറ്റി.  യുഡിഎഫ് നേതൃത്വം നിലപാടില്‍ അയവുവരുത്തിയെങ്കിലും   അനൗപചാരിക ചർച്ചകൾക്ക് പോലും പിടികൊടുക്കാതെയാണ് ജോസ് കെ മാണിയുടെ നീക്കം. 


രാജ്യസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതെ വിട്ടു നിന്നതോടെ ജോസ് കെ മാണിക്ക് എതിരെ നിലപാട് കടുപ്പിക്കാനായിരുന്നു യുഡിഎഫ് തീരുമാനം. എന്നാൽ പാർട്ടി ചിഹ്നവും  പേരും ലഭിച്ച് കരുത്ത് നേടിയതോടെ കോൺഗ്രസ് ഇത്തിരി അയഞ്ഞ മട്ടാണ്. 


രാജ്യസഭാ തിരഞ്ഞെടുപ്പിൽ  ജോസ് കെ മാണി കൈക്കൊണ്ട നിലപാടിനെത്തുടര്‍ന്ന് ജോസിനെയും ടീമിനെയും മുന്നണിയിൽ നിന്ന് പുറത്താക്കാൻ മുസ്‍ലിം ലീഗ് ഉള്‍പ്പെടെ  പിന്തുണ നല്‍കിയിരുന്നു. ആ തീരുമാനത്തിനാണ് ഇപ്പോള്‍ അയവ് വന്നിരിയ്ക്കുന്നത്‌. കൂടുതൽ ആലോചനകൾക്ക് ശേഷം മതി തീരുമാനമെന്നാണ് ഇരു പാർട്ടികളും തമ്മിലെ ധാരണ.


മുസ്‍ലിം ലീഗ് നേതൃത്വത്തിലെ ചിലർ ജോസ് കെ മാണിയുമായി ബന്ധപ്പെട്ടെങ്കിലും നിലപാട് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.  തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് നിലപാട് വ്യക്തമാക്കാൻ ജില്ലകളിൽ കൺവൻഷനുകൾ വിളിച്ചു ചേർക്കുകയാണ് ജോസ് കെ മാണി.


കേരള കോൺഗ്രസ് എമ്മിനായി എല്‍ഡിഎഫും യുഡിഎഫും  ഒരേപോലെ ചരടുവലി നടത്തുമ്പോള്‍  
എവിടേക്ക് നീങ്ങണമെന്ന് തീരുമാനിക്കാതെ  വഴുതി മാറുകയാണ്  ജോസ് വിഭാഗം. ഇടത് മുന്നണിയുമായുള്ള അടുപ്പം കളയാതെയാണ് ജോസ് കെ മാണിയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്.   എല്‍ഡിഎഫ് ആകട്ടെ ബന്ധം ശക്തിപ്പെടുത്തുന്നുമുണ്ട്. 


Also read: പി ജെ ജോസഫിനെ വെള്ളം കുടിപ്പിയ്ക്കാന്‍ ജോസ് കെ.മാണി, താക്കീതുമായി മുന്നോട്ട്...!!
 
കിട്ടിയ അവസരം മുതലെടുത്ത്‌  ഇരു മുന്നണിയുമായി നന്നായി വിലപേശല്‍ നടത്തി കൂടുതല്‍ സ്ഥാനമാനങ്ങള്‍ വാഗ്ദാനം നല്‍കുന്ന മുന്നണിയില്‍ ചേര്‍ന്നാല്‍ മതിയെന്ന നിലപാടാണത്രേ ജോസ് വിഭാഗത്തിന് എന്നാണ് പുറത്തുവരുന്ന സൂചനകള്‍....!!


Also read: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് !! പി. ജെ ജോസഫ് പക്ഷത്തിന് കനത്ത തിരിച്ചടി


ജോസ് കെ മാണി എല്‍.ഡി.എഫിലേക്ക് പോയെക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പേരും ചിഹ്നവും ജോസ് കെ മാണിയ്ക്ക്  അനുവദിച്ചുനല്‍കിയത്.  ഇതോടെ എല്ലാ കണ്ണുകളും ഇപ്പോള്‍  ജോസ് കെ മാണിയിലേയ്ക്കാണ്,  ജോസ് കെ മാണിയുടെ അടുത്ത നീക്കം എന്താണ് എന്നാണ്  ഏവരും ഉറ്റു നോക്കുന്നത്....