മലാപ്പറമ്പ് എയുപി സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. സുപ്രീം കോടതി വിധിക്ക് വിധേയമായിട്ടായിരിക്കും നടപടി. സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും. പൂട്ടാന്‍ അപേക്ഷ നല്‍കിയിരിക്കുന്ന മറ്റു നാലു സ്‌കൂളുകളും ഭാവിയില്‍ സര്‍ക്കാര്‍ ഇതേ രീതിയില്‍ ഏറ്റെടുക്കുമെന്ന് രവീന്ദ്രനാഥ് അറിയിച്ചു.
അതേസമയം മലാപ്പറമ്പ് എയുപി സ്‌കൂള്‍ പൂട്ടാനായി ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ പ്രതിഷേധം തുടരാനാണ് സ്‌കൂള്‍ സംരക്ഷണസമിതിയുടെ തീരുമാനം.സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് നിയമസെക്രട്ടറി അറിയിച്ചു.