ശങ്കര്‍ മോഹന്‍റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു; പുതിയ ഡയറക്ടർക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റി
KR Narayanan Film Institute: മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് ശങ്കർ മോഹൻ രാജിക്കത്ത് കൈമാറിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും രാജിക്കത്ത് നൽകി
തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി സർക്കാർ സ്വീകരിച്ചു. പുതിയ ഡയറക്ടർക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വികെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് ശങ്കർ മോഹൻ രാജിക്കത്ത് കൈമാറിയത്.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും രാജിക്കത്ത് നൽകി. ശങ്കർ മോഹന് എതിരെ ജാതി വിവേചനം അടക്കമുള്ള പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബർ മുതലാണ് ശങ്കർ മോഹന് എതിരെ കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ സമരം ആരംഭിച്ചത്. നേരത്തെ ശങ്കർ മോഹന് എതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. അതേസമയം, വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടു.
ALSO READ: കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു
തന്റെ രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ പറയുന്നത്. സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ല. കാലാവധി തീർന്നതിനാലാണ് രാജിക്ക് വയ്ക്കുന്നതെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു. ശങ്കർ മോഹന് പിന്നാലെ കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും രാജിവെക്കുെമെന്നാണ് സൂചന. എന്നാൽ അടൂരിനെ അനുനയിപ്പിക്കാനാണ് സർക്കാർ നീക്കം. ദളിത് ജീവനക്കാരെ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകിച്ചെന്നും സംവരണം അട്ടിമറിച്ച് വിദ്യാർഥി പ്രവേശനം നടത്തിയെന്നും ഉൾപ്പെടെ ഗുരുതര പരാതികൾ വന്നിട്ടും ശങ്കർ മോഹനെ സംരക്ഷിച്ചത് അടൂരാണെന്ന് ആരോപണം ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...