Thiruvanathapuram : കോവിഡ് 19 (Covid 19) രോഗബാധയുടെ പശ്ചാത്തലത്തിൽ ക്ഷേമനിധി ബോർഡുകളിൽ (Welfare Board) അംഗങ്ങളായ തൊളിലാളികൾക്ക് സർക്കാർ  വ്യഴാഴ്ച്ച ധനസഹായം പ്രഖ്യാപിച്ചു. എല്ലാ തൊഴിലാളികൾക്കും ധനസഹായം എത്തിക്കാൻ ആകെ 210 കോടിയിൽപരം രൂപ വിതരണം ചെയ്യാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു.  210,32,98,000 രൂപയുടെ ധനസഹായം തൊഴിലാളികൾക്ക് വിതരണം ചെയ്യും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും 1000 രൂപയുടെ ധനസഹായം (Financial Assistance) അനുവദിക്കാനാണ് ഉത്തരവ്. സാമ്പത്തിക പ്രശ്‌നങ്ങളുള്ള ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം നൽകും. സഹായം ആവശ്യമായി ബന്ധപ്പെട്ട ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബർ കമ്മീഷണർ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: Covid 19 : കോവിഡിന്റെ പശ്ചാത്തലത്തിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മൊറട്ടോറിയവും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു


 കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് (Cashew Welfare Board) 7,11,13,000 രൂപ വിതരണം ചെയ്യും. അതെസമയം കേരള ഈറ്റ, കാട്ടുവള്ളി,തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് 9,00,00,000 രൂപയും കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് 52,50,00,000 രൂപയുമാണ് വിതരണം ചെയ്യുന്നത്.


ALSO READ: Kerala Unlock: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകൾ തുറന്നു; സാമൂഹിക അകലം പാലിച്ച് ഉപഭോക്താക്കൾ


 കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് 1,40,00,000 രൂപയും കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് 25,03,79,000 രൂപയും വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. അത്പോലെ തന്നെ കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് (സ്കാറ്റേർഡ് ) 1,30,00,000 രൂപയും കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് 22,50,00,000 രൂപയുമാണ് വിതരണം ചെയ്യാനൊരുങ്ങുന്നത്.


ALSO READ: Unlock Kerala : സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വന്നു; അറിയേണ്ടതെല്ലാം


കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് 61,00,00,000 രൂപയും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ വർക്കേഴ്സ് വെൽഫെയർ ബോർഡ് 22,50,00,000 രൂപയും കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് 1,12,05,000 രൂപയും  തങ്ങളുടെ തൊഴിലാളികൾക്ക് വിതരണം ചെയ്യും. കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് 63,00,000 രൂപയും കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, വലിയ തോട്ടങ്ങൾ  ( ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാൻറേഷൻസ് ),  പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ(ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാൻറേഷൻസ് ) എന്നിവ 6,23,01,000 രൂപയും വീതം വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.