തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും (Heavy rain) മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം കഴിഞ്ഞ ആറ് ദിവസത്തിനിടെ 35 മരണം സ്ഥിരീകരിച്ചതായി സർക്കാർ. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ ഒൻപത് പേരും, മലപ്പുറത്ത് മൂന്ന് പേരും, ആലപ്പുഴയിലും കണ്ണൂരിലും രണ്ട് പേർ വീതവും കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഓരോ മരണങ്ങളുമാണ് (Death) റിപ്പോർട്ട് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്നാണ് അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഡാം തുറക്കുമെന്നാണ് റിപ്പോർട്ട്. നാല് ഷട്ടറുകളുള്ളതിൽ രണ്ട് എണ്ണമാണ് ഇന്ന് തുറക്കുക.


ALSO READ: Kerala Rain Alert : സംസ്ഥാനത്ത് തീവ്രമഴ തുടരും, ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി


റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 100 മുതല്‍ 200 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പമ്പയിൽ ജലനിരപ്പ് ഉയരുമെന്നും ജനങ്ങൾ ജാ​ഗ്രതപാലിക്കണമെന്നും ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ മുന്നറിയിപ്പ് നൽകി. ലക്ഷദീപിനു സമീപം അറബിക്കടലിൽ  രൂപം കൊണ്ട ന്യൂനമർദ്ദം  ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും തിങ്കളഴ്ച വൈകിട്ട് വരെ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിക്കുന്നു എന്ന് മുഖ്യമന്ത്രി വാർത്ത കുറിപ്പിൽ പറഞ്ഞു.


തൃശൂർ, പാലക്കാട് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ   വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ , പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഇവർ ഇന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്യും.


ALSO READ: Rain in Kerala: death toll rises | മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; 23 പേർ മരിച്ചതായി റിപ്പോർട്ട്


കേരള-കർണാടക-ലക്ഷദ്വീപ് മേഖലകളിൽ മത്സ്യബന്ധനം ഇന്ന് വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ  ഉണ്ടാവാനും  കടൽ പ്രക്ഷുബ്ധമാവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലുടനീളം ഒക്ടോബർ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.