തിരുവനന്തപുരം: സംസ്ഥാന സർക്കാർ കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ് ഗൗരവത്തിലെടുക്കുന്നില്ലെന്ന് വി.ഡി സതീശൻ.മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതുകൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളം പാരിസ്ഥിതികമായി അപകടാവസ്ഥയിലാണെന്ന ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പഠന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ല.


Also Read: Protest Against Film Shooting : സിനിമ ചിത്രീകരണം നടക്കുന്നിടത്തേക്ക് കടന്നുചെന്ന് അക്രമം കാണിക്കു ഫാസിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി


30 അടി ഉയരത്തില്‍ കേരളത്തെ വെട്ടിമുറിക്കുന്ന കോട്ടയായാണ് സില്‍വര്‍ ലൈന്‍ നിര്‍മ്മിക്കുന്നത്. പരിസ്ഥിതി ആഘാത പഠനം പോലും നടത്താന്‍ തയാറായിട്ടില്ല. 


വികസനത്തിന് എതിരായതു കൊണ്ടല്ല, യു.ഡി.എഫ് വിശദമായ പഠനം നടത്തി സില്‍വര്‍ ലൈന്‍ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം മനസിലാക്കിയ ശേഷമാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ സര്‍ക്കാര്‍ തയാറാകണം. 


കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. റീ ബില്‍ഡ് കേരളയിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് മുന്‍കരുതല്‍ സ്വീകരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടില്ല. പശ്ചിമഘട്ട മേഖലകളില്‍ ചെറുതും വലുതുമായ ആയിരക്കണക്കിന് മണ്ണിടിച്ചിലുകളുണ്ടായിട്ടും അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു. 


Also Read: Minister Saji Cheriyan : സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്ന നടപടികള്‍ അപലപനീയം: മന്ത്രി സജി ചെറിയാന്‍ 


ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പഠന റിപ്പോര്‍ട്ടില്‍ അപകടകരമായ അവസ്ഥയിലൂടെ കടന്നു പോകുന്ന പ്രദേശമായി കേരളത്തെ രേഖപ്പെടുത്തിയിട്ടും പരിസ്ഥിതി സംരക്ഷണത്തിലും ദുരന്ത ലഘൂകരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.