മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകി. റൺവേയുടെ ഇടതുവശത്ത് നെടിയിരുപ്പ് പഞ്ചായത്തിൽ നിന്ന് 7.5 ഏക്കറും പടിഞ്ഞാറ് പള്ളിക്കൽ പഞ്ചായത്തിൽ നിന്ന് 7 ഏക്കറുമാണ് ഏറ്റെടുക്കുക. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം ഡിസംബറിനകം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റെടുത്ത ഭൂമി റൺവേക്കു സമാനമായി നിരപ്പാക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുത്തു വിമാനത്താവളത്തിന്‍റെ റൺവേ എൻഡ് സേഫ്റ്റി ഏരിയ വികസിപ്പിക്കുന്നതോടെ വലിയ വിമാനങ്ങളുടെ സർവീസുകൾ പുനരാരംഭിക്കാനാകുമെന്നാണു പ്രതീക്ഷ.


ഭൂമി ഏറ്റെടുക്കലിന് അനുമതി നൽകി ഉത്തരവിറക്കിയതോടെ നടപടികൾ വേഗത്തിലാക്കും. റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക എന്നതാണ് അടുത്ത ഘട്ടം. അത് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. തുടർന്ന് അതിരുകൾ നിർണ്ണയിക്കാൻ സർവേ നടത്താനുമാണ് തീരുമാനം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക