Pinarayi Vijayan| മനുഷ്യ-വന്യജീവി സംഘർഷം ലഘുകരിക്കാൻ സർക്കാർ പ്രതിജ്ഞ ബദ്ധം : മുഖ്യമന്ത്രി
ദേശീയ വന്യജീവി വാ രാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ആരണ്യഭവൻ കോംപ്ലക്സ്കിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: വന്യജീവി സംഘർഷങ്ങളുടെ ലഘുകരണത്തിന് സർക്കാർ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രമായ ഒരു സംഘർഷ ലഘുകരണ പദ്ധതിക്ക് സർക്കാർ നടപടി സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ വന്യജീവി വാ രാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ആരണ്യഭവൻ കോംപ്ലക്സ്കിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ വിഭാഗങ്ങളിൽ നിന്ന് അഭിപ്രായം സ്വീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ രൂപീകരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.പദ്ധതി നടപ്പിലാകുന്നതോടെ വന്യജീവി - മനുഷ്യ സംഘര്‍ഷത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.
ALSO READ: Monson Mavunkal: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് വനം വകുപ്പ് അപൂർവ ഇനം ശംഖുകൾ പിടികൂടി
സംസ്ഥാനത്ത് വനാതിർത്തി പങ്കിടുന്ന ജില്ലകളിൽ ഇതിനോടകം തദ്ദേശിയരും ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 204 ജനകീയ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനം ശക്തമാക്കുന്നതിനൊപ്പം ജാഗ്രതാസമിതികൾ ഇല്ലാത്ത ജില്ലകളിൽ അത് രൂപീകരിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാന്‍ സാധ്യതയുള്ള മേഖലകളിലെല്ലാം പ്രദേശത്തിന് അനുയോജ്യമായ രീതിയില്‍ സൗരോര്‍ജ്ജ കമ്പിവേലി, റയില്‍വേലി, ആനമതില്‍, കിടങ്ങുകള്‍, ക്രാഷ് ഗാര്‍ഡ്, റോപ്പ് ഫെന്‍സിംഗ് തുടങ്ങിയവയ്ക്ക് പുറമേ കരിമ്പന മതില്‍ പോലുള്ള നവീന ജൈവ പ്രതിരോധ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
ALSO READ: Monson Mavunkal: മോൻസൺ മാവുങ്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും യൂണിഫോമിട്ട തോക്ക് കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ക്കും തോക്ക് ലൈസന്‍സുള്ള നാട്ടുകാര്‍ക്കും അനുമതി നല്‍കുന്ന ഉത്തരവ് സര്‍ക്കാർ നടപ്പിലാക്കി കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...