തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്  കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്ത് പുറത്ത്. കഴിഞ്ഞ ഓഗസ്റ്റ് 16നാണ് ഗവർണർ മന്ത്രിക്ക് കത്തയച്ചത്. സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കണമെന്നാണ് അശ്വിനി വൈഷ്ണവിന് അയച്ച കത്തിൽ ഗവർണർ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2020 ഡിസംബറിൽ അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന പീയുഷ് ഗോയലിനും ഇതേ ആവശ്യം ഉന്നയിച്ച് ഗവർണർ കത്തെഴുതിയിരുന്നു. സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും. സിൽവർ ലൈൻ ഡിപിആർ ബോർഡിന്റെ പരിഗണനക്ക് വെച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു


പദ്ധതിക്ക് അനുമതി തേടി 2021 ജൂലൈ 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയേയും റയിൽവേ മന്ത്രിയേയും കണ്ടിരുന്ന കാര്യവും
ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടിയുണ്ട്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം എം പി മാരുടെ യോഗം വിളിച്ചിരുന്നു. യോഗ അജണ്ടയിൽ സർക്കാർ ഗവർണറുടെ കത്തും ഉൾപെടുത്തിയിട്ടുണ്ട്.


കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണര്‍ തന്നെ സംസ്ഥാനഘടകം എതിര്‍ക്കുന്ന സില്‍വര്‍ ലൈനിന് അംഗീകാരം തേടി കത്തയച്ചത് ബി.ജെ.പിയെ വെട്ടിലാക്കി. എന്നാല്‍, ബി.ജെ.പി പ്രക്ഷോഭത്തിനിറങ്ങുന്നതിന് മുന്‍പാണ് ഗവര്‍ണര്‍ കത്തയച്ചതെന്ന് ചൂണ്ടിക്കാട്ടി തലയൂരാനായിരിക്കും ബി.ജെ.പി ശ്രമം. അതേസമയം, ബി.ജെ.പി പ്രതിഷേധം നില്‍ക്കെ പദ്ധതിയുടെ പിന്തുണ തേടി 2022 മാര്‍ച്ച് 24 ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ വീണ്ടും കണ്ടിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.