ആലപ്പുഴ: ഗവർണർ - സർക്കാർ വാക്ക്പോരിൽ ഗവർണർക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തെരുവിൽ കിടന്ന് പറയുന്നതു പോലെ ഗവർണറും മുഖ്യമന്ത്രിയും പറയുന്നത് നാണക്കേട് ആണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ കായംകുളം ജി ഡി എം ഓഡിറ്റോറിയത്തിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവർണർ പറയുന്ന കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ല. വളച്ചാൽ വളയുന്ന ആളാണ് ഗവർണർ എന്ന് ഇടത് പക്ഷ സർക്കാർ തൊട്ടറിഞ്ഞിരുന്നു. ഗവർണർ മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. 

Read Also: Narendra Modi Birthday|നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാൾ; രാജ്യമെങ്ങും വിവിധ പരിപാടികൾ


നീതിരഹിത നിയമനം നടന്നപ്പോൾ ചൂട്ടു പിടിച്ച ആളാണ് ഗവർണർ. പിണറായിയെ പോലൊരു മുഖ്യമന്ത്രി ഇന്ത്യൻ ഭരണഘടനയ്ക്ക് അപമാനകരമാണ്. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഗവർണറെ തെറ്റ് പറയാൻ ആവില്ല. ഗവർണർ ഒരു പാട് രഹസ്യങ്ങളുടെ സൂക്ഷിപ്പിക്കുകാരനാണ്.


ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണ്. സംസ്ഥാന സർക്കാർ സാമാന്യ മര്യാദ ലംഘിച്ചു. സംസ്ഥാനം ഇപ്പോൾ ചെയ്യുന്നത് ശരിയല്ലെന്നും കേന്ദ്രം നോക്കി നിൽക്കുന്നുവെന്നും പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ എങ്കിലും കേന്ദ്രം ഇടപെടണമെന്നും സുധാകർ പറഞ്ഞു.

Read Also: Learners licence: ഹയർ സെക്കണ്ടറി പാഠ്യപദ്ധതിയിൽ ലേണേഴ്സും; പദ്ധതിയുമായി ​ഗതാ​ഗത വകുപ്പ്


യൂണിവേഴ്‌സിറ്റിയിലെ നിയമനങ്ങൾ പിൻവാതിൽ നിയമനം ആണ്. ഗവർണറെ സംസ്ഥാന സർക്കാർ അപമാനിക്കുകയാണ്. നാടിന്റെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്പോരെന്നും സുധാകരൻ ആരോപിച്ചു. ഗവർണറുടെ ഭാഗത്ത് നേരത്തെ തെറ്റ് പറ്റിയിട്ടുണ്ട്. ഇടതുപക്ഷത്തിന് വഴങ്ങി കൊടുത്തിട്ടുണ്ട്. ഭീഷണി ഉണ്ടെന്ന ഗവർണർ പറയുന്നത് ഗൗരവമായി കാണണമെന്നും കെ സുധാകരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.