തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിള്ളക്ക്  ഗവർണറുടെ അന്ത്യശാസനം. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് തന്നെ ഉത്തരവിറക്കണമെന്നാണ് അന്ത്യശാസനം. വിഷയം കോടതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി.സി. നേരത്തെ ചാൻസലർക്ക് കത്തയച്ചിരുന്നു എന്നാൽ, ഇത് തള്ളിക്കൊണ്ടാണ് ഗവർണറുടെ അസാധാരണ നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള സർവകലാശാലയുടെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്ന് കാട്ടിയാണ് വി സി ഗവർണർ കത്ത് നൽകിയത്. അംഗങ്ങളെ പിൻവലിക്കാൻ നിയമമില്ലെന്നും കത്തിലൂടെ വി സി വ്യക്തമാക്കിയിരുന്നു.  എന്നാൽ, ഇത് തള്ളിയ ഗവർണ്ണർ  ഇന്ന് തന്നെ അംഗങ്ങളെ പിൻവലിച്ച് ഉത്തരവിറക്കണമെന്ന് കാണിച്ച് കത്തയച്ചു. 15 അംഗങ്ങളെ പിൻവലിച്ച് ഇന്ന് തന്നെ ഉത്തരവിറക്കണമെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ്റെ അന്ത്യശാസനം.


സെർച്ച് കമ്മറ്റിയിലേക്കുള്ള  സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന  അംഗങ്ങളെയാണ് ചാൻസലർ കൂടിയായ ഗവർണർ അയോഗ്യരാക്കിയത്. നാല് പേർ വകുപ്പ് മേധാവിമാരും രണ്ട് പേർ സിന്റിക്കേറ്റ് അംഗങ്ങളുമാണ്. ഇവരിൽ ചിലർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് സൂചനകൾ. എന്നാൽ, സമാനമായ മുൻ കേസുകളിൽ ചാൻസലർക്ക് അനുകൂല വിധിയുണ്ടായിട്ടുള്ള സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയത്. വിസിയുടെ നിലപാടും ഇക്കാര്യത്തിൽ നിർണ്ണായകമാണ്.


അതിനിടെ, ഗവർണറുടെ ഏത് തരത്തിലുള്ള ഭീഷണികളെയും നടപടികളെയും രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് സർക്കാർ നീക്കം. ഇതിന്‍റെ ഭാഗമായി സെനറ്റ് അംഗങ്ങൾ നിയമോപദേശം തേടിയിട്ടുണ്ട്. മന്ത്രിമാരെ പിൻവലിക്കുമെന്ന മുന്നറിയിപ്പിൽ കടുത്ത വിമർശനങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത് എന്നുള്ളതാണ് ശ്രദ്ധേയം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.