Governor | `എനിക്ക് ചാന്‍സലര്‍ പദവി വേണ്ട`; സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തിയുമായി ഗവർണർ
സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത പ്രതിഷേധമാണ് ഗവർണർ രേഖപ്പെടുത്തുന്നത്. കണ്ണൂർ, കാലടി സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഇടപെടലുകളാണ് ഗവർണറെ കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.
തിരുവനന്തപുരം: സർവകലാശാലകളിലെ (Universities) സർക്കാർ (Government) ഇടപെടലിൽ അതൃപ്തി പ്രകടനമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammed Khan). അതൃപ്തി അറിയിച്ചുകൊണ്ടുള്ള കത്ത് ഗവർണർ (Governor) മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) കൈമാറി. വൈസ് ചാന്‍സലര്‍ നിയമനങ്ങളിലുള്‍പ്പെടെ രാഷ്ട്രീയ ഇടപെടലാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഇത്തരത്തിൽ രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ താൻ തയാറാണെന്നും ഗവർണർ കത്തിൽ പറയുന്നു.
കണ്ണൂര്‍, കാലടി സർവകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളെ തുടർന്നുണ്ടായ അതൃപ്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ കത്തിലൂടെ അറിയിച്ചത്. നാല് ദിവസം മുമ്പാണ് ഗവർണർ ആദ്യം എതിർപ്പ് അറിയിച്ച് കത്ത് നൽകിയത്. ഇതിന് ഗവർണറെ വിശ്വാസത്തിൽ എടുക്കുമെന്ന് സർക്കാർ മറുപടി നൽകി. എന്നാൽ സർക്കാരിന്‍റെ അനുനയശ്രമമായിട്ടുള്ള ഈ മറുപടി തള്ളി രണ്ടാം കത്ത് ഗവർണർ ഇന്നലെ നൽകി.
കണ്ണൂർ സർവകലാശാലയിൽ വൈസ് ചൈൻസലർക്ക് പുനർനിയമനം നൽകുകയായിരുന്നു. കാലടി സർവകലാശാലയിലെ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയാൻ നിൽക്കെ അവിടേക്ക് പുതിയ ആളെ കണ്ടെത്താൻ സെർച്ച് കമ്മിറ്റി നിയമിച്ചു.
എന്നാൽ സെർച്ച് കമ്മിറ്റി ആരുടെയും പേര് മുന്നോട്ട് വയ്ക്കാത്തതിനാൽ സർക്കാർ (Government) തന്നെ ഒരു പേര് കണ്ടെത്തി ഗവർണർക്ക് (Governor) അയക്കുകയായിരുന്നു. ആ പേര് അംഗീകരിക്കാൻ തയാറാകാത്ത ഗവർണർ അതിന് മറുപടിയായിട്ടാണ് ഇത്തരത്തിൽ ഒരു കത്ത് (Letter) അയച്ചത്. കലാമണ്ഡലം (Kalamandalam) സർവകലാശാലയിൽ വിസി ഗവര്‍ണര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതിനെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക