തിരുവനന്തപുരം: കേരള, കണ്ണൂർ സർവകലാശാലകളിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയ സംഭവത്തിൽ വി.സി മാരോട് വിശദീകരണം തേടി ഗവർണർ. ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ ബിഎസ് സി ഇലക്ട്രോണിക്സ് വിദ്യാർഥികൾക്കാണ് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക ലഭിച്ചത്. സിഗ്നൽസ് ആൻഡ് സിസ്റ്റംസ് പരീക്ഷയിലാണ് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയത്. ഗുരുതരമായ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ ബി എസ് സി ഇലക്ട്രോണിക്സ് വിദ്യാർഥികൾക്കാണ് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക മാറി ലഭിച്ചത്. സിഗ്നൽസ് ആൻഡ് സിസ്റ്റംസ് പരീക്ഷക്കായിരുന്നു സംഭവം. ചോദ്യപേപ്പറിനൊപ്പം ചോദ്യം തയ്യാറാക്കുന്ന അധ്യാപകൻ ഉത്തരസൂചികയും സർവകലാശാലയ്ക്ക് അയച്ചു കൊടുക്കുക പതിവാണ്. എന്നാൽ, ചോദ്യപേപ്പറിന് പകരം ഉത്തരസൂചികയാണ് പ്രിൻ്റിനായി നൽകിയത്. 


പരീക്ഷ കൺട്രോളറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതിന് പിന്നാലെ നടപടിയുമെടുത്തു.മൂല്യനിർണയത്തിനായി പരീക്ഷ കൺട്രോളറുടെ ഓഫീസിൽ നിന്ന് ഉത്തരക്കടലാസിനൊപ്പം ഉത്തരസൂചികയായിരുന്നു എത്തിയിരുന്നത്. ചോദ്യപേപ്പർ അയച്ചു കൊടുക്കുന്ന ഘട്ടത്തിലാണ് വീഴ്ച ശ്രദ്ധയിൽപ്പെടുന്നത്.


അതേസമയം, കേരള, കണ്ണൂർ സർവകലാശാലകളിലെ വിവിധ ബിരുദ പരീക്ഷകൾക്ക് ചോദ്യപേപ്പറുകൾക്ക് പകരം ഉത്തര സൂചിക നൽകിയ സംഭവത്തിൽ ഗവർണർ വി.സിമാരോട് വിശദീകരണം തേടി. ഗവർണർ വിശദീകരണം തേടിയതിന് പിന്നാലെ കേരള സർവകലാശാലയിൽ നടന്ന കൃത്യവിലോപത്തിൻ്റെ അടിസ്ഥാനത്തിൽ പരീക്ഷ റദ്ദാക്കാനും മെയ് മൂന്നിന് പകരം പരീക്ഷ നടത്താനും വി.സി നിർദ്ദേശം നൽകി.


ഗുരുതരമായ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. പരീക്ഷ ജോലിയിൽ നിന്നും ഒഴിവാക്കുന്ന സ്ഥിരം ശിക്ഷാനടപടികൾക്ക് പകരം അധ്യാപകരുടെ പ്രൊമോഷനുകൾ തടയണമെന്നുമാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഗവർണർക്ക് നിവേദനം നൽകിയിരുന്നു.


സംഭവത്തെ ഗൗരവത്തോടെ കാണുന്നതായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു. ചോദ്യപേപ്പര്‍ തയ്യാറാക്കിയവർക്ക് സംഭവിച്ച പിഴവാണിതെന്നും മന്ത്രി വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.