തിരുവനന്തപുരം: സർക്കാർ ഗവർണർ പോര് മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ  കടുത്ത നടപടി സ്വീകരിക്കും എന്ന രാജ് ഭവൻറെ അസാധാരണ ട്വീറ്റിന് പിന്നാലെ പ്രശ്നം ഭരണ പ്രതിപക്ഷങ്ങൾ എറ്റെടുത്തിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിച്ചാൽ, മന്ത്രി സ്ഥാനം പിൻവലിക്കുമെന്നും  രാജ് ഭവൻറെ ട്വീറ്റിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്കില്ലെന്നും  ഉള്ള അധികാരം പ്രയോഗിക്കണം പലപ്പോഴും ഗവർണർക്കില്ലെന്നുമുള്ള  നിലപാടുമായി വിഡി സതീശൻ രംഗത്ത് എത്തി.


ഗവർണറും, മന്ത്രിമാരും, ഭരണഘടന പ്രകാരം പ്രവർത്തിക്കണമെന്നും ഗവർണർ അധികാരമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.  രാഷ്ട്രപതിക്ക് ഗവർണറെ തിരിച്ചുവിളിക്കാനാവില്ല. മന്ത്രിമാരെ തിരിച്ച് വിളിക്കാൻ ഭരണഘടനപരമായി അവകാശം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.അമിതാധികാര പ്രവണതയാണ് ഗവർണർ കാട്ടുന്നത് ഞാൻ RSS ആണെന്ന് പരസ്യമായി പറഞ്ഞ വ്യക്തിയാണ് ഗവർണർ. ഗവർണറുടെ നിലപാടുകളോട് വിധേയപ്പെടാൻ LDF ന് ആകില്ല- അദ്ദേഹം പറഞ്ഞു


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.