യോഗ്യത ഇല്ലാത്ത ഒരാളെ നിയമിച്ചാൽ ചോദ്യം ചെയ്യാനുള്ള അധികാരം ചാൻസലർക്ക് ഇല്ലേ-ഹൈക്കോടതി
സുപ്രീം കോടതി ബൈൻഡിങ് ഇല്ലെന്ന് വാദിച്ചാലും യോഗ്യത ഇല്ലെങ്കിൽ അത് പരിശോധിക്കാൻ ചാൻസിലർക്ക് ആകില്ലേ
കൊച്ചി: യോഗ്യത ഇല്ലാത്ത ഒരാളെ പദവിയിൽ നിയമിച്ചാൽ അത് ചോദ്യം ചെയ്യാനുള്ള അധികാരം ചാന്സലർക്ക് ഇല്ലേയെന്ന് ഹൈക്കോടതി. രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി ചോദ്യം ചെയ്ത് വിസി മാരുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. സുപ്രീംകോടതിവിധി ഹൈക്കോടതിക്കും ബാധകം ആണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി ബൈൻഡിങ് ഇല്ലെന്ന് വാദിച്ചാലും യോഗ്യത ഇല്ലെങ്കിൽ അത് പരിശോധിക്കാൻ ചാൻസിലർക്ക് ആകില്ലേ .പ്രഥമദൃഷ്ടിയിൽ ഒരാൾക്ക് യോഗ്യത ഇല്ലെങ്കിൽ ചാൻസിലർക്ക് അതിൽ ഇടപെടാൻ കഴിയില്ലേയെന്ന ചോദ്യത്തിന് മറുപടി പറയണം.കോടതിക്ക് രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല.തെറ്റായ ആളുകൾ ഇത്തരം സ്ഥാനങ്ങളിൽ വരുന്നത് തെറ്റാണ് യോഗ്യത ഇല്ലാത്തവർ സ്ഥാനത്തു തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി
അതേസമയം നിങ്ങൾ ബെസ്റ്റ് ആയിരിക്കും എന്നും പക്ഷെ നിങ്ങൾ മാത്രം ബെസ്റ്റ് ആണെന്ന് പറയാൻ കഴിയില്ലല്ലോ എന്നും കണ്ണൂർ വി സി യോട് കോടതി പറഞ്ഞു.ഗവർണറുടെ നടപടി നിയമപരമല്ലെന്ന് ഹർജിക്കാർ വാദിച്ചു. വി സി മാർ രാജി വെച്ചോയെന്നും കോടതി. ചോദിച്ചു.
കുറച്ച് മാസങ്ങളായി തുടരുന്ന ഗവർണർ-സർക്കാർ പോരിൻറെ തുടർച്ചെയന്നോണമാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സംസ്ഥാനത്തെ എല്ലാ സർവ്വകലാശാല വിസിമാരോടും തിങ്കളാഴ്ച രാജിവെക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് വിസിമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...