ക്രിട്ടിക്കല്‍ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്രം
ട്രേഡ് മാർജിൻ മുൻകൂട്ടി നിശ്ചയിച്ച് വില കുറയ്ക്കുന്ന രീതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്
ഗുരുതര രോഗങ്ങളുള്ള മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു . ട്രേഡ് മാർജിൻ മുൻകൂട്ടി നിശ്ചയിച്ച് ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുട വില കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത് . വിൽപ്പനയ്ക്കായി ഉൽപ്പാദകർ നിശ്ചയിക്കുന്ന വിലയും മരുന്ന് വാങ്ങുമ്പോൾ രോഗി നൽകുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ് ട്രേഡ് മാർജിൻ .
ട്രേഡ് മാർജിൻ മുൻകൂട്ടി നിശ്ചയിച്ച് വില കുറയ്ക്കുന്ന രീതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് . ഇതിന്‍റെ ഭാഗമായി ട്രേഡ് മാർജിൻ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത് . മാറ്റത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കാൻ ഉൽപ്പാദകർക്ക് മതിയായ സമയം നൽകുമെന്ന് കേന്ദ്രം അറിയിച്ചു .
തുടക്കത്തിൽ ക്യാൻസർ മരുന്നുകളുടെ വില കുറച്ചു . സമാനമായ നടപടി വൈകാതെ മറഅറു മരുന്നുകളുടെ കാര്യത്തിലും സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു . ദേശീയ ഔഷധ വില നിർണയ അതോറിറ്റി ഇതിനായുള്ള പദ്ധതിക്കായി രൂപം നൽകി വരുന്നതായും സർക്കാർ അറിയിച്ചു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...