മലപ്പുറം: തണുപ്പുള്ള മേഖലയില്‍ കണ്ടു വരാറുള്ള മുന്തിരികൃഷി മലപ്പുറത്തിന്‍റെ ചൂടേറിയ കാലാവസ്ഥയിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം മേല്‍മുറിയിലെ രതീഷ് ബാബു. വള്ളി പടര്‍പ്പുകളില്‍ ഇളകിയാടുന്ന മുന്തിരിക്കുലകള്‍ ഏവരുടേയും കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കാഴ്ച്ചയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ മുന്തിരി വള്ളിയില്‍ അന്ന് 50 മുന്തിരികുലകളാണുണ്ടായിരുന്നത്. ഇന്ന് അത് നിരവധി മുന്തിരികുലകളിലെത്തിനില്‍ക്കുന്നു. മേല്‍മുറി പാറമ്മല്‍ സ്വദേശിയായ രതീഷ് ബാബുവാണ് മുന്തിരികൃഷി ചെയ്ത് വിജയം നേടിയിരിക്കുന്നത്. മുന്തിരി വള്ളി കണ്ടപ്പോള്‍ ഒരു കൗതുകത്തിന് വാങ്ങിയതാണെങ്കിലും തുടക്കത്തില്‍ തന്നെ രതീഷ് ബാബുവിനേയും കുടുംബത്തേയും അത്ഭുതപ്പെടുത്തിയാണ് ഇവ കായ്ച്ചത്.

Read Also: ടൈപ്പ് റൈറ്ററില്‍ ചിത്രം വരയ്ക്കാനാകുമോ? ചന്ദ്രൻ നായരുടെ ചിത്രങ്ങൾ കണ്ടുനോക്കൂ


4 വര്‍ഷം മുമ്പ് വാങ്ങിയ മുന്തിരി വള്ളിയില്‍ നിന്നും മുറിച്ചെടുത്ത കമ്പ് വീടിന്റെ മട്ടുപ്പാവിലേക്ക് പടര്‍ത്തിയപ്പോള്‍ ഇത്തവണയും മുന്തിരി കായ്ക്കാന്‍ തുടങ്ങി. സാധാരണ മിക്കവീടുകളിലും മുന്തിരി വള്ളികള്‍ കാണാറുണ്ടെങ്കിലും മുന്തിരി കുലകള്‍ അപൂര്‍വ്വമായേ കാണാറുള്ളൂ. അവരാരും മുന്തിരി കൃഷിയില്‍ ബോധവാന്‍മാരല്ലാത്തതാണ് ഇതിന് കാരണം എന്നാണ് രതീഷ് ബാബു പറയുന്നത്.


ഓട്ടോ ഡ്രൈവറായ രതീഷ് ബാബുവിന്റെ ഭാര്യ ഉഷയാണ് മുന്തിരിവള്ളിയെ പരിപാലിക്കുന്നത്. ഒപ്പം പിൻതുണയുമായി അയല്‍പ്പക്കക്കാരുമുണ്ട്. മിക്കയിടങ്ങളിലും കായ്ക്കുന്ന മുന്തിരി പുളിയാണെങ്കില്‍ ഈ വീട്ടിലെ മുന്തിരിക്ക് തേന്‍ മധുരമാണുള്ളത്. ഇതിനുള്ള കാരണം ഇവരുടെ പരിചരണം തന്നെയാണ്. തണുപ്പുള്ള മേഖലകളില്‍ ധാരാളം കാണാറുള്ള മുന്തിരി കൃഷി ചുട്ടുപൊള്ളുന്ന ഈ വേനല്‍ ചൂടിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് രതീഷ് ബാബു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.