തിരുവനന്തപുരം: പാക്ക് ചെയ്ത നിത്യോപയോഗസാധനങ്ങൾക്ക് ഏർപ്പെടുത്തിയ 5 ശതമാനം നികുതി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും സർവത്ര ആശയക്കുഴപ്പത്തിലാണ് കച്ചവടക്കാർ. കൃത്യമായ വ്യക്തത ലഭിക്കാത്തതിനാലാണ് ജിഎസ്ടി ഈടാക്കി തുടങ്ങാൻ കഴിയാത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതൊക്കെ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കാണ് നികുതി ഏർപ്പെടുത്തേണ്ടതെന്ന കൃത്യമായ വിവരം ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തിൽ സ്ഥീരികരണം പറയാനാകൂവെന്നാണ് കച്ചവടക്കാരുടെ പക്ഷം. അതേസമയം, കുടുംബ ബജറ്റ് താളം തെറ്റുന്നതാണ് നിലവിലെ വിലക്കയറ്റമെന്ന് ഉപഭോക്താക്കളും കച്ചവടക്കാരും പ്രതികരിക്കുന്നു.


Also Read: LIC Plans: മികച്ച സാമ്പത്തിക നേട്ടം നൽകുന്ന എൽഐസിയുടെ ഏഴ് പ്ലാനുകളെ കുറിച്ച് അറിയാം


സാധാരണക്കാരുടെ അടുക്കളയ്ക്ക് തീപ്പിടിപ്പിക്കുന്ന തീരുമാനങ്ങളാണ് ഛണ്ഡിഗഡിൽ നടന്ന 47- മത് ജിഎസ്ടി കൗൺസിൽ യോഗത്തിലുണ്ടായത്. ഭക്ഷ്യവസ്തുക്കൾക്ക് പുതുക്കിയ നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഇന്നുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പക്ഷേ, വിപണികളിലേക്ക് എത്തുമ്പോൾ ഈ മാറ്റം ഇപ്പോഴും നിലവിൽ വന്നിട്ടില്ല.  തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമൊക്കെ ഇതാണ് സ്ഥിതി.


അരി, ഗോതമ്പ്, ധാന്യങ്ങൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾക്കും പഴയ വിലയിൽ നിന്ന് പുതുക്കിയ വില പുറത്തിറക്കിയിട്ടില്ല. ഇക്കാര്യത്തിൽ സർവത്ര ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. സാധാരണക്കാർക്കിടയിലേക്കെത്തുമ്പോഴും ജനങ്ങൾ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. വളരെ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നു അത് വളരെ വേഗം നടപ്പിലാക്കുന്നു. ഇതാണ് ജനങ്ങളെ രോഷാകുലരാക്കുന്നത്. പൊറുതിമുട്ടി ഇങ്ങനെ എത്ര നാൾ കഴിയുമെന്ന ആശങ്കയാണ് സാധാരണക്കാർ പ്രകടിപ്പിക്കുന്നത്.


അരിക്കും ഗോതമ്പിനും പുറമേ പയർ വർഗങ്ങൾ, തേൻ, തൈര്, മോര്, ലെസി, പപ്പടം, സംഭാരം തുടങ്ങിയവയ്ക്കാണ് ഇത്തരത്തിൽ വിലവർധിക്കുന്നത്. എന്നാൽ ഇതിൻ്റെയൊന്നും വിലനിലവിൽ  വർധിച്ചിട്ടില്ല. ഇനി പുതിയ കവർ പാക്ക് ചെയ്ത് വരുമ്പോൾ പുതുക്കിയ വില വർധനയാകുമോ രേഖപ്പെടുത്തുക എന്നുള്ളതും പ്രധാനമാണ്. സാധാരണഗതിയിൽ ബജറ്റിലാണ് സാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാകാറുള്ളത്. പക്ഷേ, ജിഎസ്ടി യോഗം നടക്കുമ്പോൾ തന്നെ വില വർധനയുണ്ടായത് സാധാരണക്കാർക്ക് ചങ്കിടിപ്പ് വർധിപ്പിക്കുകയാണ്. 


 


ALSO READ: GST rate hike: ജിഎസ്ടി നിരക്ക് വർധന; ഉപ്പ് മുതൽ കർപ്പൂരം വരെ എല്ലാത്തിനും വില ഉയരും, വില കൂടുന്നത് എന്തിനൊക്കെ? എന്ന് മുതൽ?


പാക്ക് ചെയ്തിട്ടുള്ള ഭക്ഷ്യവസ്തുക്കൾ പാക്കറ്റിൽ നിന്നും മാറ്റി ചില്ലറയായി വിൽക്കണമോ എന്നുള്ളതിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ജിഎസ്ടി ബാധകമല്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങൾക്ക് അമിതമായ ജിഎസ്ടി ഏർപ്പെടുത്തിക്കഴിഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്നുള്ള കാര്യവും നേരത്തെ ജിഎസ്ടി വകുപ്പ് അറിയിച്ചിരുന്നു. 


എന്നാൽ, നിലവിൽ അത്തരത്തിൽ പരിശോധനകൾ ജിഎസ്ടി വകുപ്പ് ആലോചിക്കുന്നില്ല. ആരെയും പരിഭ്രാന്തരാക്കേണ്ടതില്ലെന്നാണ് വകുപ്പിൻ്റെ നിലപാട്. ജിഎസ്ടി ബാധകമായിരിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ അത് ഈടാക്കുന്നില്ലെങ്കിൽ അക്കാര്യവും പരിശോധിക്കും. അടിമുടി ആശയക്കുഴപ്പമാണ് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ജിഎസ്ടി നിരക്കിലെ മാറ്റങ്ങളിലൂടെ ഉണ്ടായിരിക്കുന്നത്. 


 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.