കോട്ടയം: സംസ്ഥാന സർക്കാരിന് കീഴിലെ  പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിശ്ചിത യോഗ്യതയുള്ളവർ ഒക്ടോബർ ഒന്നിന് രാവിലെ 10-ന് യഥാർത്ഥ സർട്ടിഫിക്കറ്റ്,ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആർ.ഐ.ടി ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ എത്തണം. വിശദവിവരം www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481 2506153, 2507763.


ALSO READ: P Sathidevi: തീപ്പൊരി പ്രസംഗങ്ങളുടെ ഉടമ,പാർട്ടിക്കപ്പുറം പാർട്ടി മാത്രമെന്ന കടുത്ത ഇടതുപക്ഷ നയം- പി.സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷ ആകുമ്പോൾ


അതിനോടൊപ്പെ സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ വയർമാൻ എഴുത്തു പരീക്ഷ (2020) പാസായവരുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 28, 29, 30, ഒക്ടോബർ ഒന്ന് തീയതികളിൽ നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ നടത്തും. സെപ്തംബർ 27 ന് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഒക്ടോബർ ഒന്നിന് നടത്തുന്നതെന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഇൻ ചാർജ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.