പാലക്കാട്: ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ (മരുതറോഡ് ) എച്ച്. എസ്. ടി. കെമിസ്ട്രി, പാർട്ട് ടൈം എച്ച്. എസ്. ടി മലയാളം തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അതത് വിഷയങ്ങളിൽ ബി.എഡ്, സെറ്റ്/കെ. ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 29 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0491-2572038.


COMMERCIAL BREAK
SCROLL TO CONTINUE READING

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ജെൻഡർ റിസോഴ്‌സ് സെന്ററിനു കീഴിലുളള മിനി സ്‌നേഹിതയിലെ (ഷോർട്ട് സ്‌റ്റേ ഹോം) വാർഡൻ ഒഴിവിലേക്ക് സേവന തത്പരരായ വനിതകൾക്ക് അപേക്ഷിക്കാം. അട്ടപ്പാടിയിൽ സ്ഥിരതാമസക്കാരായ ബിരുദധാരികളായ പട്ടികവർഗക്കാർക്കാണ് അപേക്ഷിക്കാൻ അവസരം.


ALSO READJob Vacancies Latest Update: തൃശ്ശൂരിൽ കോളേജ് ലക്ചറർ, കാസർകോഡ് യൂത്ത് കോ-ഒാർഡിനേറ്റർ ഒഴിവ്


 സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റ് കോപ്പിയും പ്രൊജക്റ്റ് മാനേജർ, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി, കുടുംബശ്രീ മിഷൻ, ബ്ലോക്ക് 4, കില, അഗളി പി. ഒ എന്ന വിലാസത്തിൽ ജൂൺ 30 നകം അയയ്ക്കണമെന്ന് പ്രൊജക്ട് മാനേജർ അറിയിച്ചു. ഫോൺ 04924- 254335.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.