ദുരിതാശ്വാസ നിധിയിലേക്ക് ചെറിയൊരു സംഭാവന; മാതൃകയായി അതിഥി തൊഴിലാളികൾ
പണിയെടുത്തുണ്ടാക്കിയ തങ്ങളുടെ കയ്യിലുള്ള 5000 രൂപയുമായി നീലേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഇവർ മാതൃകയായത്.
നീലേശ്വരം: കോറോണ കേരളത്തിലും പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ തങ്ങളാൽ കഴിയുന്നത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാൻ അതിഥി തൊഴിലാളികൾ രംഗത്ത്.
രാജസ്ഥാനിൽ നിന്നും എത്തിയ വിനോദ് ജഗിദ്, മഹേഷ് ചന്ദ് ജാഗിദ് എന്നിവരാണ് ഇങ്ങനൊരു മനസ്സുമായി രംഗത്തെത്തിയത്. ഇവർ നീലേശ്വരത്ത് ഗ്രാനൈറ്റ് ജോലി ചെയ്യുന്നവരാണ്.
പണിയെടുത്തുണ്ടാക്കിയ തങ്ങളുടെ കയ്യിലുള്ള 5000 രൂപയുമായി നീലേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഇവർ മാതൃകയായത്.
പൈസ കൊണ്ടുവന്ന ഇവർ സ്റ്റേഷൻ ഉദ്യോഗസ്ഥരോട് ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആണെന്നും വെറോരിടത്തും കൊടുക്കാനുള്ള വിശ്വാസം ഇല്ലാത്തതിനാലാണ് ഇവിടെ കൊണ്ടുവന്നതെന്ന് പറയുകയും തുടർന്ന് നീലേശ്വരം സിഐ എം. എ മാത്യുവിന് തുക കൈമാറുകയും ചെയ്തു.
ഈ തുക പൊലീസ് ഓൺലൈൻ വഴി ദുരിതാശ്വാസ നിധിയിലേക്ക് അവർ നിൽക്കെ തന്നെ അയക്കുകയും ചെയ്തു.
സത്യം പറഞ്ഞാൽ ഭക്ഷണത്തിന് കുറ്റം പറഞ്ഞ് അതുവേണം ഇതുവേണം എന്നൊക്കെ പറഞ്ഞ് ആവശ്യമുണ്ടാക്കി ബഹളം വയ്ക്കുന്ന കേരളത്തിലുള്ള മറ്റ് അതിഥി തൊഴിലാളികൾ ഇതുകണ്ടു മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നു വേണം പറയാൻ.