കോഴിക്കോട്: ഗുല്‍ബര്‍ഗ റാഗിംഗ് കേസിലെ നാലാം പ്രതി ശില്‍പ ജോസ് ഒളിവിലെന്ന് റിപ്പോര്‍ട്ട്. ശില്പയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഇനിയും ആയിട്ടില്ല. ശില്‍പയക്കൊപ്പം കുടുംബവും ഒളിവിലാണെന്നാണ് വിവരം. കോട്ടയം ഏറ്റുമാനൂരിലാണ് ശില്‍പയുടെ വീട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ഗുല്‍ബര്‍ഗ റാഗിങ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ജാന്‍വി കോഴിക്കോട് എത്തി. റാഗിംഗിന് ഇരയായ പെണ്‍കുട്ടി അശ്വതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ എത്തിയായിരിക്കും മൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഐയുമായി ഡിവൈഎസ്പി ചര്‍ച്ച നടത്തും. രണ്ട് സിഐ മാരടക്കം കര്‍ണാടക പൊലീസിലെ 11 ഉദ്യോഗസ്ഥരും ഡിവൈഎസ്പിക്ക് ഒപ്പമുണ്ട്


.ഗുല്‍ബര്‍ഗ റാംഗിംഗുമായി ബന്ധപ്പെട്ട് മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് പതിനാല് ദിവസത്തേക്ക് ഗുല്‍ബര്‍ഗ കോടതി റിമാന്‍ഡ് ചെയ്തു.