പാലക്കാട്: ആലത്തൂരില്‍ ബാറില്‍ വെടിവെപ്പ്. കാവശ്ശേരിയില്‍ സമീപകാലത്ത് ആരംഭിച്ച ബാറിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സംഭവത്തില്‍ മാനേജര്‍ രഘുനന്ദന് വെടിയേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാവശ്ശേരിയില്‍ ആറ് മാസം മുമ്പ് ആരംഭിച്ച ബാറിലാണ് വെടിവെപ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിക്കാന്‍ എത്തിയ ആളുകളും മാനേജരും തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. ബാറിലെ സര്‍വീസ് മോശമാണെന്ന പേരിലാണ് തര്‍ക്കം ആരംഭിച്ചത്. വെടിവെക്കാന്‍ ഉപയോഗിച്ചത് എയര്‍ പിസ്റ്റലാണെന്നാണ് വിവരം.


ALSO READ: പത്തനംതിട്ടയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം


സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ നാല് പേര്‍ കഞ്ചിക്കോട് സ്വദേശികളാണ്. ആസൂത്രിതമായ ആക്രമണമാണോ നടന്നത് എന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 


സ്വകാര്യ ടൂറിസ്റ്റ് ബസിലെ സീറ്റിനടിയില്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ്; രണ്ട് പേര്‍ അറസ്റ്റില്‍


തിരുവനന്തപുരം: സ്വകാര്യ ടൂറിസ്റ്റ് ബസിലെ സീറ്റിനടിയില്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ആലപ്പുഴ മുല്ലയ്ക്കല്‍ ചന്ദനക്കാവ് കൊച്ചുപറമ്പില്‍ അന്‍സാരി (32), കൊല്ലം കുരീപ്പുഴ ഇടയിലമുറി വടക്കേതില്‍ വീട്ടില്‍ ഷാജി (50) എന്നിവരാണ് പിടിയിലായത്. 


ബെംഗളൂരുവില്‍ നിന്ന് 27ന് പുലര്‍ച്ചെ വര്‍ക്കലയെത്തിയ ടൂറിസ്റ്റ് ബസ് വൈകിട്ട് തിരികെ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ജീവനക്കാര്‍ ബസ് ക്ലീന്‍ ചെയ്യുന്നതിനിടയിലാണ് നാല് പൊതികളിലായി 8.2 കിലോ കഞ്ചാവ് കണ്ടെത്തിയത്. ബസിന്റെ താത്ക്കാലിക ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന ഷാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്ത് അന്‍സാരി നിരവധി തവണ ബസില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. 


വര്‍ക്കല, ആലപ്പുഴ കൊല്ലം ഭാഗങ്ങളില്‍ നിരവധി തവണയായി ഇവര്‍ ബസ്സില്‍ കഞ്ചാവ് എത്തിക്കാറുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അറസ്റ്റിലായ പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.