ഗുരുവായൂർ: പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. കൊവിഡ് നിയന്ത്രണങ്ങളോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലാണ് സപതവര്‍ണകൊടി ഉയര്‍ന്നത്. തിങ്കളാഴ്ച വൈകിട്ട്  ദീപാരാധനക്ക് ശേഷം ആചാര്യ വരണത്തോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ ആംരംഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടിന് കൂറയും പവിത്രവും നല്‍കിയാണ് ആചാര്യവരണം നിര്‍വ്വഹിച്ചത്. ആചാര്യവരണത്തിന് ശേഷം ഉത്സവ മുളയറയില്‍ നവധാന്യങ്ങള്‍ മുളയിട്ടു. 


പള്ളിവേട്ട ദിവസം വരെ മുളയറയില്‍ പ്രത്യേക പൂജകള്‍ ഉണ്ടാവും. മുളയിടലിന് ശേഷം ശ്രീകോവിലിനകത്ത് പൂജിച്ച് ഭഗവത് സാന്നിധ്യം വരുത്തിയ സപ്തവര്‍ണകൊടി മന്ത്രജപങ്ങളുടെയും ഭക്തരുടെ നാരായണനാമ ജപങ്ങളുടെയും ഭക്തി,സാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നിര്‍വ്വഹിച്ചു. തുടര്‍ന്ന് അത്താഴപൂജയും കൊടിപ്പുറത്തുവിളക്കും ഉണ്ടായി. എട്ടാം വിളക്ക് ദിവസമായ 21ന് ഉത്സവബലിയും 22 ന് പള്ളിവേട്ടയും നടക്കും. 23ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.


ഉത്സവത്തിൻറെ ഭാഗമായി കഴിഞ്ഞ ദിവസം ആനയോട്ടം നടന്നിരുന്നു.  കൊമ്പൻ കൃഷ്ണനാണ്  ഇത്തവണ ജേതാവായത്. ഇതോടെ ഉത്സവത്തിന് ഗുരുവായൂരപ്പൻറെ സ്വർണ്ണക്കോലം രവികൃഷ്ണൻ എഴുന്നള്ളിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.