തൃശൂർ:  ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ദേവസ്വം ഭരണസമിതി പുനർലേലം ചെയ്തു. 43 ലക്ഷം രൂപയാണ് പുനര്‍ലേലത്തില്‍ മഹീന്ദ്ര ഥാറിന് ലഭിച്ചത്. മുമ്പു നടന്ന ലേലം റദ്ദാക്കിയതിനെ തുടർന്നാണ് ഇന്ന് പുനർ ലേലം നടത്തിയത്. ദുബൈയിൽ വെൽത്ത് ഐ ഗ്രൂപ്പ് ഉടമ അങ്ങാടിപ്പുറം സ്വദേശി കമല നഗർ വിഘ്നേഷ് വിജയകുമാറാണ് പുനർലേലത്തിൽ 43 ലക്ഷവും ജി എസ് ടി യും നൽകി വാഹനം സ്വന്തമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാരംഭിച്ച ലേലത്തിൽ 15 പേരാണ് പങ്കെടുത്തത്.  ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി ഗുരുവായൂര്‍ ദേവസ്വം കൂടുതല്‍ പ്രചാരണം നല്‍കിയിരുന്നു. അതുകൊണ്ട് കൂടുതല്‍ അതികം ആളുകളും എത്തി.  ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചതാണ് ഥാറിൻ്റെ ലിമിറ്റഡ് എഡിഷൻ എസ്‌യുവിയാണ്  ദേവസ്വം ലേലം ചെയ്തത്.


2021 ഡിസംബർ 4  നാണ് മഹീന്ദ്ര കമ്പനി ക്ഷേത്രത്തിൽ വഴിപാടായി ഥാർ നൽകിയത്, തുടർന്ന് ഡിസംബർ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു.  15 ലക്ഷം രൂപയ്‌ക്ക് പ്രവാസിയായ അമൽ മുഹമ്മദ് ലേലം കൊണ്ട വാഹനത്തിനാണ് ഇന്ന് പുനർ ലേലത്തിൽ 43 ലക്ഷം ലഭിച്ചത്. അമൽ മുഹമ്മദ് പങ്കെടുത്ത ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് ഹിന്ദു സംഘടന കോടതിയെ സമീപിച്ചിരുന്നു. അന്ന് ലേലത്തിൽ പങ്കെടുത്തത് ഒരാൾ മാത്രമായിരുന്നു.


വേണ്ടത്ര പ്രചാരവും സമയവും നൽകാതെ തിടുക്കത്തിലാണ് അന്ന് ലേലം നടത്തിയത് എന്ന് പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ദേവസ്വം കമ്മീഷണർ വീണ്ടും ലേലം നടത്താൻ തീരുമാനിച്ചത്. ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി കൂടുതൽ പ്രചാരണം നൽകിയിരുന്നതിനാൽ കൂടുതൽ ആളുകള്‍ എത്തിയിരുന്നു.  വാശിയേറിയ ലേലത്തിനൊടുവിലാണ് വിഘ്‌നേഷിന് 43 ലക്ഷത്തിന് ലേലം ഉറപ്പിച്ചത്. വിഘ്നേഷ് വിജയകുമാര്‍ ലേലം കൊണ്ടത് ഗുരുവായൂരപ്പന്റെ ഭക്തരായ മാതാപിതാക്കള്‍ക്കായാണ് ഭഗവാന്റെ വാഹനത്തിന് വില എത്രയായിരുന്നാലും വാങ്ങണമെന്ന് പറഞ്ഞിരുന്നതായി വിഗ്‌നേഷിന്റെ അച്ഛന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.