ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭന് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സ്മരണാഞ്ചലിയർപ്പിച്ചു. പത്മനാഭൻ്റെ മൂന്നാം ചരമദിനത്തിൻ്റെ ഭാഗമായി നടത്തിയ അനുസ്മരണ ചടങ്ങ് ഭക്തജനങ്ങളുടെയും ആനപ്രേമികളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായി. ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭൻ പ്രതിമയ്ക്ക് മുന്നിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് പത്മനാഭൻ്റെ പ്രതിമയിൽ പുഷ്പചക്രവും സമർപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പുഷ്പാർച്ചന നടത്തി. ദേവസ്വം ആനത്തറവാട്ടിലെ ഗജവീരൻ ഇന്ദ്ര സെന്നിൻ്റെ നേതൃത്വത്തിൽ ദേവസ്വം കൊമ്പൻമാരായ  ഗോപീകണ്ണൻ, അക്ഷയ് കൃഷ്ണൻ, ദേവദാസ് ,രാധാകൃഷ്ണൻ എന്നിവർ ചേർന്ന് പത്മനാഭന് പ്രണാമമർപ്പിച്ചു.


നഗരസഭ കൗൺസിലർ കെ.പി. ഉദയൻ,പത്മനാഭൻ പ്രതിമയുടെ ശിൽപി എളവള്ളി നന്ദൻ ,ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
2020 ഫെബ്രുവരിയിലാണ് പത്മനാഭൻ ചരിഞ്ഞത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.