കരിപ്പിലങ്ങാട് ഹെയര്‍പിന്‍ വളവിന് സമീപത്ത് നിര്‍മ്മിച്ച സംരക്ഷണഭിത്തി അപകട ഭീഷണി ഉയര്‍ത്തുന്നു
റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നിലവിലുണ്ടായിരുന്ന ഭാഗത്തിനും പുതിയ ഭിത്തിക്കും ഇടയിലുള്ള ഗ്യാപ്പിൽ മണ്ണിട്ട് നികത്തുവാൻ ആയിട്ടില്ല. കനത്ത മഴയിൽ ഒഴുകിയെത്തുന്ന വെള്ളം ഈ വിടവിലേക്കാണ് പതിക്കുന്നത്.
ഇടുക്കി: ഇടുക്കി റോഡിലെ കരിപ്പിലങ്ങാട് ഹെയര്‍പിന്‍ വളവിന് സമീപത്ത് നിര്‍മ്മിച്ച സംരക്ഷണഭിത്തി അപകട ഭീഷണി ഉയര്‍ത്തുന്നു. ശക്തമായ മഴയിൽ ഒഴുകിയെത്തുന്ന വെള്ളം സംരക്ഷണ ഭിത്തിയുടെ ബലക്ഷയത്തിന് കാരണമാകുന്നതായി നാട്ടുകാർ. സംരക്ഷണ ഭിത്തിയുടെ താഴ് ഭാഗത്ത് താമസിക്കുന്ന അഞ്ചോളം കുടുംബങ്ങൾ ഇതോടെ ഭീതിയിലായിരിക്കുകയാണ്.
റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നിലവിലുണ്ടായിരുന്ന ഭാഗത്തിനും പുതിയ ഭിത്തിക്കും ഇടയിലുള്ള ഗ്യാപ്പിൽ മണ്ണിട്ട് നികത്തുവാൻ ആയിട്ടില്ല. കനത്ത മഴയിൽ ഒഴുകിയെത്തുന്ന വെള്ളം ഈ വിടവിലേക്കാണ് പതിക്കുന്നത്.
Read Also: പൊടിപടലത്താൽ മൂടി യുഎഇ: പൊടിക്കാറ്റും മണൽക്കാറ്റും; കാരണവും വ്യത്യാസവുമറിയാം
ഇത് സംരക്ഷണ ഭിത്തിയുടെ ബലക്ഷയത്തിന് ഇടയാക്കിയിട്ടുണ്ട്. ഏത് നിമിഷവും സംരക്ഷണ ഭിത്തി ഇടിഞ്ഞ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. മണ്ണിടിച്ചിലുണ്ടായാല്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കൊളപ്രം ഭാഗത്തേക്കാണ് ഇത് പതിക്കുക.
സംരക്ഷണ ഭിത്തിക്ക് താഴെയായി അഞ്ച് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാകുമെന്ന ഭീതിയെ തുടര്‍ന്ന് ഈ കുടുംബങ്ങളോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി താമസിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി ഗ്രാമപഞ്ചായത്തംഗം രാജി ചന്ദ്രശേഖരന്‍ പറഞ്ഞു.
Read Also: പന്ത്രണ്ടാംക്ലാസ് മതി എമിറേറ്റ്സ് എയർലൈനിൽ ജോലി നേടാം; ആകർഷക ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഇവിടം ഉരുൾപൊട്ടൽ സാധ്യത പ്രദേശമാണ്. കൂടാതെ മാസങ്ങളായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇവിടെ ഗതാഗത കുരുക്കും പതിവാണ്. ജില്ലാ ആസ്ഥാനത്തേക്ക് അടക്കമുള്ള പ്രധാന റോഡായതിനാല്‍ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. അധികൃതര്‍ ഇടപെട്ട് എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...