Hajj 2024: ഹജജ് യാത്ര; കരിപ്പൂരിൽ നിന്നുള്ള അമിത ചാർജ് പിൻവലിക്കണം: പി. ശ്രീരാമകൃഷ്ണൻ
Hajj 2024: കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് 1,62,000 രൂപയാണ് ഹജ്ജ് യാത്രക്ക് നിജപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ഹജജ് തീർത്ഥാടകരിൽ നിന്ന് വൻതുക യാത്രക്കൂലിയായി ഈടാക്കാനുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനക്കമ്പനിയുടെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് നോർക്കാ റസിഡൻ്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപയാണ് ഹജ്ജ് യാത്രക്ക് നിജപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നെടുമ്പാശ്ശേരിയിൽ നിന്നും കണ്ണൂരിൽ നിന്നും സൗദി എയർ ഈടാക്കുന്നത് യഥാക്രമം 82000, 85000 രൂപ വീതമാണ്. വൈഡ് ബോഡി എയർക്രാഫ്റ്റിൻ്റെ അഭാവമാണ് എന്ന കാരണം പറഞ്ഞു കൊണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് നടത്തുന്ന നീക്കത്തിനെതിരെ സിവിൽ ഏവിയേഷൻ വകുപ്പിനെയും, ന്യൂനപക്ഷ മന്ത്രാലയത്തെയും സമീപിക്കുമെന്ന് പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
പിണറായി വിജയൻ അഴിമതിയിൽ കോൺഗ്രസുമായി മത്സരിക്കുന്നു: സദാനന്ദ ഗൗഡ
വടകര: അഴിമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസുമായി മത്സരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. വടകരയിൽ കെ.സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എയുടെ കേരള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒമ്പതര വർഷമായി കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട്. ഒരു അഴിമതി ആരോപണം പോലും ഈ കേന്ദ്രസർക്കാരിനെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ല. ബി.ജെ.പിയുടെ ഭരണം കേരളത്തിലും വന്നാൽ മാത്രമേ കേരളം വികസിതമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: സൗദിയില്‍ മദ്യശാല തുറന്നേക്കും; അമുസ്ലിം നയതന്ത്ര ഉദ്യോഗസ്ഥർക്ക് മദ്യം ലഭ്യമാക്കും
അയൽ സംസ്ഥാനമായ കർണാടകം ലോകസഭയിലേക്ക് 28 പേരെയാണ് ബി.ജെ.പി സഖ്യത്തിന് നൽകുന്നത്. അപ്പോൾ കേരളം ഒരു എട്ടു സീറ്റെങ്കിലും നൽകണം. സംസ്ഥാന സർക്കാർ വിഭവ സമാഹരണത്തിൽ പരാജയപ്പെട്ടതുകൊണ്ടാണ് കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുള്ളത്. 58,000 കോടി കേരളത്തിന് നൽകാനുണ്ടെന്ന് വ്യാജപ്രചാരണമാണ് കേരളത്തിലെ സി.പി.എം നടത്തുന്നത്. മുമ്പ് നൽകിയ തുകയുടെ കണക്കുകൾ നൽകാത്തതിനാൽ 4,800 കോടി രൂപ മാത്രമാണ് പിടിച്ചുവച്ചിരിക്കുന്നത്. കണക്കുകൾ നൽകിയാൽ മൂന്നാം ദിവസം പണം നൽകാമെന്ന് ധനനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചതാണ്. ഇത്ര നാളായിട്ടും സംസ്ഥാനം മറുപടി നൽകിയിട്ടില്ല. നികുതി ഇനത്തിൽ കേരളം 14,000 കോടി രൂപയുടെ വീഴ്ചയാണ് വരുത്തിയത്. അത് പിരിച്ചെടുക്കുകയാണ് വേണ്ടത്.
ക്രമസമാധാന നിലയിലും കേരളം തകർന്നിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ 3568 പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളാണിത്. ഇതുകൂടാതെ പെൺകുട്ടികൾക്ക് നേരെ കേരളത്തിൽ ഇതിലും കൂടുതൽ ലൈംഗിക അതിക്രമങ്ങളും നടക്കുന്നുണ്ട്.
സംസ്ഥാനത്തിനായി കേന്ദ്രസർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും സദാനന്ദ ഗൗഡ അക്കമിട്ട് നിരത്തി. കേരളത്തിൽ 3.41 ലക്ഷം വീട്ടമ്മമാർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകി. 10786 ജനൗഷധി കേന്ദ്രങ്ങൾ തുടങ്ങി. തെരുവു വാണിഭക്കാർക്കായി 62.58 കോടി രൂപ വിതരണം ചെയ്തു. 7,37,000 പേർക്ക് ആയുഷ് മാൻ ഭാരത് ഹെൽത്ത് കാർഡുകൾ നൽകി. പി.എം ആവാസ് യോജന പ്രകാരം 1.14 ലക്ഷം വീടുകൾ നൽകി. 36 ലക്ഷം പേർക്ക് 6,000 രൂപ വീതം കിസാൻ സമ്മാൻ നിധി നൽകി.1.56 ലക്ഷം കോടി രൂപ ചെലവിട്ട് 1020 കിലോ മീറ്റർ ദേശീയ പാത സ്ഥാപിച്ചു. ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ.പി ശ്രീശൻ, പ്രഫുൽകൃഷ്ണ, എം.ടി രമേശ് തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.