വേങ്ങര ഉപതിരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ഹംസ
നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ മത്സരിക്കുന്നതിനായി നല്‍കിയ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായതായി വിമത സ്ഥാനാര്‍ഥി ഹംസ വെളിപ്പെടുത്തി.
മലപ്പുറം: നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ മത്സരിക്കുന്നതിനായി നല്‍കിയ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായതായി വിമത സ്ഥാനാര്‍ഥി ഹംസ വെളിപ്പെടുത്തി.
കെപിസിസി സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ സമ്മര്‍ദ്ദവുമായി എത്തിയെന്നാണ് ഹംസ പറയുന്നത്. അതേസമയം പിന്മാറണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗില്‍ നിന്ന് ആരും വിളിച്ചില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇപ്പോള്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ തന്‍റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തി നേടിയതാണെന്നും ഹംസ ആരോപിച്ചു. അവസാന നിമിഷം വരെ പാര്‍ട്ടി പരിഗണിച്ചത് ജില്ലാ സെക്രട്ടറിയായിരുന്ന അഡ്വ. യു.എ ലത്തീഫിനെ ആയിരുന്നു. എന്നാല്‍ ഖാദര്‍ ഭീഷണിപ്പെടുത്തിയാണ് തീരുമാനം മാറ്റിയതെന്നും ആരോപിക്കുന്നു.
ഇക്കാരണങ്ങളാലാണ് താന്‍ വിമതനായി മത്സരിക്കുന്നതിന് പത്രിക നല്‍കിയത് എന്നും ഹംസ സൂചിപ്പിച്ചു. ഖാദര്‍ പിന്‍മാറിയാല്‍ താനും പിന്മാറാന്‍ തയ്യാറായിരുന്നു. എന്നാല്‍ അതുണ്ടായില്ല എന്നും ഹംസ സൂചിപ്പിച്ചു.