തിരുവനന്തപുരം: സ്ത്രീയെ നടുറോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം വഴയിലയിൽ സ്ത്രീയെ നടുറോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് തൂങ്ങിമരിച്ചത്. സിന്ധു കൊലക്കേസ് പ്രതി രാജേഷാണ് പൂജപ്പുര ജയിലിൽ തൂങ്ങിമരിച്ചത്. പ്രതി രാജേഷ് സെല്ലിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത് വഴയിലയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു; പങ്കാളി കസ്റ്റഡിയിൽ


തിരുവനന്തപുരം: വഴയിലയിൽ നടുറോഡിൽ യുവതിയെ വെട്ടികൊന്നു.  വഴയിലയിൽ റോഡരികിലായിരുന്നു ആക്രമണം നടന്നത്. നന്ദിയോട് സ്വദേശിനിയായ സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പങ്കാളിയായ രാജേഷിനെ പോലീസ് കസറ്റ്ഡിയിലെടുത്തു. റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ ഇവരുടെ കൂടെ താമസിച്ചിരുന്ന രാജേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയാിയരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ALSO READ: Murder: ഭാര്യയുടെ വസ്ത്രധാരണത്തിൽ വന്ന മാറ്റം പ്രകോപിപ്പിച്ചു; നടുറോഡിൽ വച്ച് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു


കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പോലീസും നാട്ടുകാരും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിൽ എത്തിച്ചത്. കൊലപാതകത്തിന് കാരണം പ്രണയപകയാണെന്നാണ് പോലീസ് പറയുന്നത്.  12 വർഷമായി സിന്ധുവിനെ പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പോലീസിനോട് പറഞ്ഞു. തന്നിൽ നിന്നും സിന്ധു അകന്നുമാറുന്നുവെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം നടത്തിയത്തെന്ന്  പ്രതി പൊലീസിനോട് സമ്മതിച്ചതായിട്ടാണ് റിപ്പോർട്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.