തിരുവനന്തപുരം: പി.സി ജോർജിനെതിരായ സ്ത്രീ പീഡനക്കേസിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തതിന് പൊതുപ്രവർത്തകർക്കെതിരെ പീഡന കേസെടുക്കുകയാണ്. ജോർജിന്റെ സത്യം വിളിച്ചുപറയുന്ന സ്വഭാവത്തെ ബിജെപി അംഗീകരിക്കുന്നുവെന്നും വി.മുരളീധരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

പി.സി വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടിയിൽ ഇതായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ കാര്യങ്ങൾ വിളിച്ചുപറയുന്നവർക്കെതിരെ സർക്കാർ പൊലീസിനെ ഉപയോഗിച്ച് പീഡനക്കേസെടുപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയവർക്കെതിരെ പോലും കേസെടുക്കുന്നു. സമൂഹമാധ്യമത്തിൽ പോലും ഒന്നും പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. എപ്പോഴാണ് പൊലീസ് കേസെടുക്കുന്നത് എന്ന് പറയാൻ കഴിയില്ല - വി. മുരളീധരൻ പറഞ്ഞു.


പി.സി ജോർജിന്റെ തുറന്നുപറച്ചിലുകളെ ബിജെപി അംഗീകരിക്കുന്നു. ഇക്കാര്യത്തിൽ അദ്ദേഹത്തെ പൂർണമായും പാർട്ടി പിന്തുണയ്ക്കുന്നു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് എൽഡിഎഫ് സർക്കാരാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് എന്താണ് ഇതിനെതിരെ ഒന്നും പറയാത്തതെന്നും വി.മുരളീധരൻ ചോദിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ പൊലീസിനെ കയറൂരി വിടുകയാണ്. ഇതെന്താണ് കേരളത്തിൽ സംഭവിക്കുന്നതെന്നും മന്ത്രി ചോദിച്ചു.


കെ-റെയിൽ പദ്ധതി വേഗത്തിലാക്കാൻ ഗവർണർ കഴിഞ്ഞ വർഷം ഓഗസ്റ്റ് 16ന് കത്തയച്ച സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് കെ-റെയിൽ കോർപ്പറേഷനാണ് എന്നായിരുന്നു വി.മുരളീധരൻ പറഞ്ഞത്. സിൽവർ ലൈനിൽ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനാണ് ബിജെപി എതിർക്കുന്നതെന്നും ഗവർണർക്കും ബിജെപിക്കും ഇക്കാര്യത്തിൽ ഭിന്നഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.