പ്രിയപ്പെട്ട ട്രംപ്.. നിങ്ങൾക്ക് കോഴിക്കോട് വഴി വരാമായിരുന്നു
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിട്ട ഒരുക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോ കടന്നുപോവുന്ന അഹമ്മദാബാദിലെ വഴിയും പരിസരവും മോടി കൂട്ടുകയാണ് ഇപ്പോള്‍ അധികൃതര്‍.
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിട്ട ഒരുക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോ കടന്നുപോവുന്ന അഹമ്മദാബാദിലെ വഴിയും പരിസരവും മോടി കൂട്ടുകയാണ് ഇപ്പോള്‍ അധികൃതര്‍.
അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 50 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഹമ്മദാബാദില്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗുജറാത്തില്‍ ട്രംപ് കടന്നുപോകുന്ന വിവിധ പ്രദേശങ്ങള്‍ മതില്‍ കെട്ടി മറയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇപ്പോഴിതാ, ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരം ഹരീഷ് പേരടി. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടി കേന്ദ്ര -ഗുജറാത്ത് സര്‍ക്കാരുകളെ പരിഹസിച്ചിരിക്കുന്നത്.
പ്രിയപ്പെട്ട ട്രംപ് ....നിങ്ങൾക്ക് കോഴിക്കോട് വഴി വരാമായിരുന്നു... എന്ന് തുടങ്ങുന്ന കുറിപ്പാണ് കല്ലുത്താൻ കടവ് കോളനി വാസികൾക്ക് താമസിക്കാൻ നിർമിച്ച ഫ്ലാറ്റിന്റെ ചിത്രത്തിനൊപ്പം അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട ട്രംപ് ....നിങ്ങൾക്ക് കോഴിക്കോട് വഴി വരാമായിരുന്നു...ഇവിടെ ഞങ്ങൾക്ക് ഒളിക്കാനും മറയ്ക്കാനും ഒരു മതിലും കെട്ടേണ്ട ആവിശ്യമില്ല... ആദ്യ ഫോട്ടോയിൽ കാണുന്ന കല്ലുത്താൻ കടവ് കോളനിയിലെ സഹോദരങ്ങൾക്കായി നിർമ്മിച്ച പുതിയ ഫ്ലാറ്റാണ് രണ്ടാമത്തെ ചിത്രത്തിൽ ..അവരിപ്പോൾ അവിടെയാണ് കുടുംബ സമ്മേതം താമസിക്കുന്നത്..കാരണം ഇവിടെ ഞങ്ങളുടെ പ്രിയപ്പെട്ട സഖാവാണ് ഭരിക്കുന്നത്...ഈ വഴിക്ക് വന്നിരുന്നെങ്കിൽ അദ്ദേഹത്തെയും ഒന്ന് പരിചയപ്പെടാമായിരുന്നു...