ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി: രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ തോമസ് ഐസക് രംഗത്ത്
ആലപ്പുഴ ∙ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ തോമസ് ഐസക് രംഗത്ത്. ധനമന്ത്രി എന്ന നിലയ്ക്കാണ് താന്‍ ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതിയെ എതിർത്തത്.അല്ലാതെ പൊതുസ്വകാര്യ പങ്കാളിത്തമായതുകൊണ്ടല്ല പദ്ധതിയെ എതിർക്കുന്നത്.
സംയുക്തസംരഭത്തിന്‍റെ പിന്നില്‍ പൊതുവിഭവം സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന ബിസിനസ് മോഡലാണ് ഹരിപ്പാട് മെഡിക്കല്‍കോളേജെന്ന് തോമസ് ഐസക് പറഞ്ഞു. തോമസ് ഐസകിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം.