തിരുവനന്തപുരം: തിരഞ്ഞെടുപ്പ് (Kerala Assembly Election 2021) സത്യവാങ്ങ്മൂലത്തിലെ വിവരങ്ങളിലെ അവ്യക്തതയാണ് ഉമ്മൻ ചാണ്ടിക്കായി അഭിഭാഷകൻ ഹരിഷ് വാസുദേവൻ ഉയർത്തിയ ആരോപണം. 2015 ന് ശേഷം ഉമ്മൻ ചാണ്ടി നികുതി അടക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മാർച്ച് 21നുള്ള അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. എന്നാൽ മണിമണി പോലൊരു ഉത്തരം കൊടുത്താണ് ഉമ്മൻ ചാണ്ടി പ്രശ്നത്തിൽ വ്യക്തത വരുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹരിഷ് വാസുദേവൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ


2014-15 വർഷം ഉമ്മൻചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ വർഷമാണ് അദ്ദേഹം വരുമാന നികുതി റിട്ടേൺ അവസാനമായി നൽകിയത്. ഒരു മുഖ്യമന്ത്രിക്ക്  ശമ്പളം എത്രയാണെന്ന്  അറിയാമല്ലോ. എന്നാൽ അദ്ദേഹം 2014-15 ലെ റിട്ടേണിൽ വാർഷിക വരുമാനമായി കാണിച്ചത് വെറും 3,42,230 രൂപ !!!


ALSO READ: Kerala Assembly Election 2021: ഇരട്ട വോട്ടിനെതിരെ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു



അതായത്, മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം വെറും 28,600 രൂപ !!!
50 വർഷമായി അദ്ദേഹം പുതുപ്പള്ളി MLA  ആണ്. 50 വർഷത്തെ MLA പെൻഷൻ ഒരാൾക്ക് പ്രതിമാസം ഏതാണ്ട് 50,000 രൂപ കിട്ടുമെന്നു നിയമസഭാ വെബ്‌സൈറ്റ് പറയുന്നു


 



 


ALSO READ:  Kerala Assembly Election 2021: ചെങ്ങന്നൂരിൽ ത്രികോണമത്സരം;നേട്ടം കൊയ്യാൻ തയ്യാറായി ബിജെപി



ഉമ്മൻ ചാണ്ടിയുടെ മറുപടി പോസ്റ്റിങ്ങനെ


ആക്ഷേപം ഒന്ന്ഃ 2014-15ല്‍ വാര്‍ഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപ. അതായത് പ്രതിമാസ വരുമാനം 28,600 രൂപ. 
ഉത്തരംഃ 2014 ഏപ്രില്‍ 1ന് ലഭിച്ച നികുതി വിധേയമായ ശമ്പളം 27410 രൂപയാണ്. അടിസ്ഥാന ശമ്പളം 1000 രൂപ, ഡിഎ 26,410 രൂപ, കണ്‍വേയന്‍സ് അലവന്‍സ് 10,500,  മണ്ഡല അലവന്‍സ് 12,000 രൂപ. ഇതില്‍ അടിസ്ഥാനശമ്പളവും ഡിഎയുമാണ് നികുതി വിധേയം. ഒരു മുഖ്യമന്ത്രിയുടെ അന്നത്തെ ശമ്പളം ഇത്രയുമൊക്കെയേ ഉള്ളു എന്ന് അറിയുക.  



തനിക്കുള്ള അലവൻസുകളുടെ സർട്ടിഫിക്കറ്റും നിരത്തിയാണ് അദ്ദേഹം മറുപടി നൽകിയത്


എന്നാൽ വിഷയത്തിൽ മറ്റ് തർക്കങ്ങളൊന്നും ഉണ്ടാവാഞ്ഞതിനാൽ കൂടുതൽ തർക്കങ്ങളിലേക്ക് വിഷയം പോയില്ല.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക