തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ യൂണിഫോം ധരിക്കാതെ ഡ്രൈവറായ ജീവനക്കാരൻ ഡ്യൂട്ടി നിർവ്വഹിക്കുന്നുവെന്ന രീതിയിൽ കണ്ടെത്തിയ ചിത്രം യഥാർഥമല്ലെന്ന്  കണ്ടെത്തി. വിജിലൻസ് അന്വേഷണത്തിലാണ് ചിത്രം വ്യാജമാണെന്ന് കണ്ടെത്തിയത്. ഡ്രൈവർ ധരിച്ചിരുന്നത് ശരിയായ യുണിഫോമാണെന്നും വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെഎസ്ആർടിസി  വിജിലൻസ് സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ  പി.എച്ച് അഷറഫ് മേയ് 24ന്   തിരുവനന്തപുരം - മാവേലിക്കര സർവ്വീസിൽ  ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെയാണ്  തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത്  പ്രചരിപ്പിച്ചതായി കണ്ടെത്തിയത്. 


കെ.എസ്.ആർ.ടി.സി. വിജിലൻസിന്റെ അന്വേഷണത്തിൽ  ഡ്രൈവർ പി.എച്ച് അഷറഫ്  കൃത്യമായി തന്നെ യൂണിഫോം ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി.   ജോലി ചെയ്യവെ യൂണിഫോം  പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നുമാണ് കണ്ടെത്തിയത്.


അനുവദനീയമായ രീതിയിൽ  യൂണിഫോം ധരിച്ച്  കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ  പ്രചരിപ്പിക്കുകയാണുണ്ടായതെന്നും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാൽ അഷറഫ്  നിഷ്കർഷിച്ചിരിക്കുന്ന സ്കൈ ബ്ലു ഷർട്ടും, നേവി ബ്ലു പാന്റും തന്നെയാണ്  ധരിച്ചിരിക്കുന്നത് എന്ന് വ്യക്തമാകുന്നുണ്ട്. ഇതാണ് വ്യാജപ്രചരണം നടത്തി തെറ്റാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.