കൊച്ചി: വാളയാര്‍ കേസ് പ്രതികളെ വെറുതെവിട്ട പോക്സോ കോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസില്‍ വിചാരണ കോടതി വെറുതെ വിട്ട നാല് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയക്കും. 


കേസന്വേഷണത്തില്‍ പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നും അതുകൊണ്ടുതന്നെ കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും വേണമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇന്നലെ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ആ അപ്പീലാണ് കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചത്.


പ്രതികള്‍ക്ക് നോട്ടീസ് അയച്ച ശേഷം ഹൈക്കോടതി തുടര്‍നടപടി സ്വീകരിക്കും. വിഷയത്തിലെ സര്‍ക്കാര്‍ വാദവും കോടതി കേള്‍ക്കും. 


കേസിൽ പുനർ വിചാരണ ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.


കേസില്‍ വീഴ്ച വരുത്തിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലതാ ജയരാജിനെ മാറ്റി അഡ്വ. പി. സുബ്രഹ്മണ്യത്തെ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു.