Pinarayi 2.0: സത്യപ്രതിജ്ഞയ്ക്ക് 500 പേരെ പങ്കെടുപ്പിക്കുന്നതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് 500 പേരെ പങ്കെടുപ്പിക്കുന്നതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കൊച്ചി: പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് 500 പേരെ പങ്കെടുപ്പിക്കുന്നതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കുന്നത് കൊറോണ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
തൃശൂരിലെ ചികിത്സ നീതി എന്ന സംഘടയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തിരുവന്തപുരത്തെ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന ഈ സമയം ഇത്രയും പേരെ പങ്കെടുപ്പിച്ചുള്ള ചടങ്ങ് നിയമലംഘനമാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട് 140 എൽഎംഎമാരെയും 20 എംപിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ചേർത്ത് 500 പേരെ പങ്കെടുപ്പിച്ചാണ് സർക്കാർ ഈ കൊവിഡ് സമയത്ത് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ഈ കണക്ക് വളരെ ചെറുതാണെന്നാണ് മുഖ്യമന്ത്രിയും എൽഡിഎഫും മുന്നോട്ട് വെക്കുന്ന ന്യായികരണം. ഇതിനിടയിൽ കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞയ്ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവരും ചീഫ് ജസ്റ്റിസിന് പരാതി നൽകിയിട്ടുണ്ട്.
Also Read: ഉത്തർപ്രദേശ് മന്ത്രി വിജയ് കശ്യപിന്റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രിയും, അമിത് ഷായും
നാളെയാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞ ചടങ്ങിൽ യുഡിഎഫ് നേതാക്കൾ ആരും പങ്കെടുക്കില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ അറിയിച്ചു. സർക്കാരിന്റെ ഈ തീരുമാനത്തിനോട് രാഷ്ട്രീയ സിനിമാ രംഗത്ത് നിന്നും നിരവധി എതിർപ്പുകളാണ് മുന്നോട്ടു വരുന്നത്.
https://bit.ly/3b0IeqA